മുലയൂട്ടുന്ന അമ്മമാർ ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകണം. പോഷക​ഗുണമുള്ള ഭക്ഷണങ്ങളാണ് പ്രധാനമായും കഴിക്കേണ്ടത്. കൊഴുപ്പ് കൂടിയതും മധുരമുള്ളതുമായി ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. അയണ്‍, കാത്സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്. മുലയൂട്ടുന്ന അമ്മമാർ പ്രധാനമായും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

സാൽമൺ ഫിഷ്...

ധാരാളം പോഷക​ഗുണങ്ങൾ മത്സ്യമാണ് സാൽമൺ. മുലപ്പാൽ കൂടാൻ ഏറ്റവും നല്ലതാണ് സാൽമൺ ഫിഷ്. സാൽമൺ ഫിഷിൽ ഒമേ​ഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഡിഎച്ച്എ, ഇപിഎ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുഞ്ഞിന്റെ ബുദ്ധിവളർച്ചയ്ക്ക് ഏറെ സഹാ‌യകമാണ് സാൽമൺ ഫിഷ്. സാൽമൺ ഫിഷ് പ്രസവശേഷമുള്ള ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

സ്ട്രോബെറി...

മുലപ്പാൽ വർധിക്കാൻ ഏറ്റവും നല്ലതാണ് സ്ട്രോബെറി. ഒരു കപ്പ് സ്ട്രോബെറിയിൽ 50 കലോറി അടങ്ങിയിട്ടുണ്ട്. ഫെെബറും വിറ്റാമിനുകളും ധാരാളം അടങ്ങിയ പഴമാണ് സ്ട്രോബെറി. 

തെെര്...

 മുലയൂട്ടുന്ന അമ്മമാർക്ക് ഏറ്റവും നല്ലതാണ് തെെര്. കാത്സ്യം, വിറ്റാമിൻ ഡി എന്നിവ തെെരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. തെെര് പല്ലുകൾക്കും എല്ലുകൾക്കും കൂടുതൽ ബലം കിട്ടാൻ സഹായിക്കും. ​മുലയൂട്ടുന്ന അമ്മമാരിൽ കൂടുതലായി കണ്ട് വരുന്ന പ്രശ്നമാണ് ​ഗ്യാസ് ട്രബിൾ.  ​ഗ്യാസ് ട്രബിൾ പ്രശ്നത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് തെെര്. 

 ഇലക്കറികൾ...

മുലയൂട്ടുന്ന അമ്മമാർ എല്ലാതരം ഇലക്കറികളും കഴിക്കേണ്ടതാണ്.  ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. അത് മുലപ്പാൽ വർധിപ്പിക്കുകും പ്രതിരോധശേഷി കൂട്ടുകയും ചെയ്യും. ‌വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പച്ചക്കറികളാണ്  മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്. 

ആൽമണ്ട്...

​ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഒരു പോലെ കഴിക്കേണ്ട നട്സുകളിലൊന്നാണ് ആൽമണ്ട്. ദിവസവും മൂന്നോ നാലോ ആൽമണ്ട് കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും വളരെ നല്ലതാണ്. വിറ്റാമിന്‍ ഇയുടെ കലവറയാണ് ആൽമണ്ട്. ആൽമണ്ടിൽ ഏറെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദഹനപ്രക്രിയ അനായാസമാക്കാന്‍ സഹായിക്കും.