ബീജത്തിന്റെ അളവ് കുറയുമ്പോഴാണ് വന്ധ്യത പ്രശ്നം ഉണ്ടാകുന്നത്.പല കാരണങ്ങൾ കൊണ്ടാണ് ബീജത്തിന്റെ അളവ് കുറയുന്നത്.
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ പ്രധാനമായി കണ്ട് വരുന്ന ഒന്നാണ് വന്ധ്യത. പല കാരണങ്ങൾ കൊണ്ടാണ് വന്ധ്യത പ്രശ്നം ഉണ്ടാകുന്നത്. പോഷകഹാരത്തിന്റെ കുറവ്, മൊബെെലിന്റെ അമിത ഉപയോഗം, പുകവലി, മദ്യപാനം ഇങ്ങനെ നിരവധി കാരണങ്ങളാണ് വന്ധ്യതയ്ക്ക്. പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട 8 ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഏലയ്ക്ക...
പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ഏലയ്ക്ക. ചായയുടെ കൂടെയോ വെള്ളത്തിന്റെ കൂടെയോ ഏലയ്ക്ക ചതച്ചിട്ട് കുടിക്കുന്നത് നല്ലതാണ്.

ഓയ്‌സ്‌റ്റേഴ്‌സ്...
പുരുഷന്മാർ നിർബന്ധമായും ഓയ്‌സ്‌റ്റേഴ്‌സ് കഴിക്കാൻ ശ്രമിക്കുക. ഓയ്‌സ്‌റ്റേഴ്‌സിൽ ഉയര്‍ന്ന അളവില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മത്തൻ കുരു...
പുരുഷന്മാരിൽ ലെെംഗികശേഷി കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് മത്തൻ കുരു. മത്തൻ കുരുവിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ ടെസ്റ്റോസ്റ്റിറോണ്‍ അളവും വര്‍ദ്ധിപ്പിക്കുന്നു.

സ്ട്രോബെറി...
ലെെംഗികശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് സ്ട്രോബെറി. വിറ്റാമിൻ, സിങ്ക്, കാത്സ്യം എന്നിവ ധാരാളം അടങ്ങിയ ഫ്രൂട്ടാണ് സ്ട്രോബെറി. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ് സ്ട്രോബെറി.

തണ്ണിമത്തൻ...
പുരുഷന്മാരിൽ ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് തണ്ണിമത്തൻ. ദിവസവും തണ്ണിമത്തൻ ജ്യൂസായോ അല്ലാതെ കഴിക്കാം.

ചോക്ലേറ്റ്...
ലെെംഗികശേഷിക്ക് ഏറ്റവും നല്ലതാണ് ചോക്ലേറ്റ്. സെറോടോണിൻ, എൻഡോർഫിൻസ് എന്നിവയുടെ അളവ് വർദ്ധിപ്പിക്കാൻ ചോക്ലേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും.

