കുട്ടികളുടെ ആരോഗ്യവും അവര്‍ കഴിക്കുന്ന ഭക്ഷണവും തമ്മില്‍ ബന്ധമുണ്ട്. കുട്ടികള്‍ക്ക് കൊടുക്കാവുന്ന നല്ല ഭക്ഷണവും മോശം ഭക്ഷണവും തിരിച്ചറിയേണ്ടത് അമ്മമാരുടെ കടമയാണ്. എന്തൊക്കെയാണ് ഈ മോശം ഭക്ഷണങ്ങള്‍ എന്ന് നോക്കാം. 

1. കാർബണേറ്റഡ് പാനീയങ്ങൾ

കോളയും പെപ്സിയുമൊക്കെ കുട്ടികളുടെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. ഇവ കുട്ടികളില്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കും. അതേസമയം, സംഭാരം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങള്‍ ധാരാളം കൊടുക്കുക. 

2. ജങ്ക് ഫുഡ് 

പിസ്, സാന്‍വിച്ച്, കെഎഫ്സി ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് അധികം കൊടുക്കാതിരിക്കുന്നതാണ് അവരുടെ ആരോഗ്യത്തിന് നല്ലത്. 

3. കഫീൻ

ഒന്നില്‍ കൂടുതല്‍ തവണ കാപ്പി കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തിയേക്കുക. കഫീനിന് അടിമപ്പെടുന്നത് ആരോഗ്യത്തെ ദോശകരമായി ബാധിക്കും. കാപ്പിക്കു പകരം ഹെൽത്ത് ഡ്രിങ്കുകൾ നൽകിയാൽ മതി ഉന്മേഷം ലഭിക്കാന്‍. 

4. ഫ്രൈഡ് ഫുഡ്

വീട്ടിൽ വെളിച്ചെണ്ണയിൽ പാകം ചെയ്യുന്ന ഫ്രൈ വിഭവങ്ങൾ കഴിക്കുന്നതിൽ തെറ്റില്ല. പക്ഷേ കടകളിൽനിന്ന് പാക്കറ്റിലാക്കി വാങ്ങുന്ന ഫ്രൈ വിഭവങ്ങൾ ഒഴിവാക്കണം. 

5.സോഡ

സോഡ കുടിക്കുന്ന കുട്ടികളിലെ ബുദ്ധിയെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് സോഡയും സോഡയടങ്ങിയ ഭക്ഷണങ്ങളും നല്‍കരുത്. 

6. കൃത്രിമ മധുരം 

കൃത്രിമ മധുരം കുത്തിനിറച്ച ബേക്കറി പലഹാരങ്ങൾ നിർബന്ധമായും നിയന്ത്രിക്കണം. ഇത് കൗമാരത്തിൽ തന്നെ ചിലപ്പോള്‍ പ്രമേഹം വരുത്തിവച്ചേക്കാം.