എല്ലാവര്‍ക്കും ഉന്‍മേഷം നല്‍കുന്നതാണ് ചൂട് കാപ്പി. കാപ്പിയെ കുറിച്ച് ഏറ്റവും പുതിയ പഠനം കാപ്പി പ്രിയര്‍ക്ക് സന്തോഷം പകരുന്നതാണ്. ഒരു ദിവസം നാല് കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് ആയുസ്സ് വര്‍ദ്ധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമുള്ളവരായവരും കൃത്യമായ ആഹാരക്രമം പാലിക്കുന്നവരുമായ 20,000 പേരില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ടെന്നാണ് എഎന്‍ഐ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ കാപ്പി കുടിക്കുന്നത് നിരവധി ഗുണങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നുവെന്നും പറയുന്നു.
കാപ്പി ശരീരത്തിലെ കൊഴുപ്പിനെ എരിച്ച് കളയുന്നു - നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിനെ എരിച്ച് കളയാന്‍ സഹായിക്കുന്ന ഒന്നാണ് കാപ്പി. കാപ്പിയിലടങ്ങിയിരിക്കുന്ന കഫൈന്‍ കൊഴുപ്പിനെ എരിച്ചു കളയുന്നുവെന്നാണ് പറയുന്നത്.
കാപ്പി നേരത്തെയുള്ള മരണ സാധ്യത ഇല്ലാതാക്കുന്നു - മുകളില്‍ പറഞ്ഞ പഠനങ്ങള്‍ പ്രകാരം, കാപ്പി നിങ്ങളുടെ ആയുസ് വര്‍ദ്ധിപ്പിക്കുന്നു. നേരത്തെയുള്ള മരണ സാധ്യത ഇല്ലാതാക്കാന്‍ കാപ്പി സഹായിക്കുന്നു.
ലിവര്‍ സിറോസിസിനെ ചെറുക്കുന്നു - കരളിനെ സംരക്ഷിക്കുന്ന ഒന്നാണ് കാപ്പി. കരള്‍ സംബന്ധമായ പ്രശ്‌നങ്ങളെ കാപ്പി ചെറുക്കുന്നുവെന്ന് പഠനങ്ങളില്‍ പറയുന്നു.
പല തരത്തിലുള്ള ക്യാന്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുന്നു - കാപ്പിയിലടങ്ങിയിരിക്കുന്ന വസ്തുക്കള്‍ പല തരത്തിലുള്ള ക്യാന്‍സറിനെയും ചെറുക്കുന്നു.
ടൈപ്പ് 2 പ്രമേഹത്തെ കുറയ്ക്കുന്നു - കാപ്പി ടൈപ്പ് 2 പ്രമേഹത്തെ കുറയ്ക്കുന്നു. 9%ത്തോളം പ്രമേഹം കുറയ്ക്കുന്നതായി പഠനങ്ങളില്‍ പറയുന്നു.
ഇത് കാപ്പിയുടെ കുറച്ച് ഗുണങ്ങള്‍ മാത്രമാണ്. കാപ്പി നിങ്ങളുടെ ആഹാരക്രമീകരണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിരവധി ഗുണങ്ങള്‍ നല്‍കും
