Asianet News MalayalamAsianet News Malayalam

ഒരു വയസ്സാകുന്നതിന് മുമ്പ് കുട്ടികൾക്ക് ജ്യൂസുകൾ നൽകാമോ?

ഒരു വയസ്സാകുന്നതിന് മുമ്പ് പഴച്ചാറുകള്‍ നല്‍കുന്നത് കുട്ടികള്‍ക്ക് യാതൊരു തരത്തിലുള്ള പോഷണങ്ങളും പ്രധാനം ചെയ്യുന്നില്ലെന്ന് പഠനം. മാത്രമല്ല അത് കുട്ടികളിലെ അമിതഭാരത്തിനും ഇടയാക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. ശിശുക്കളുടെ ദിവസ ഭക്ഷണത്തില്‍ കഴിയുന്നതും ഇത്തരം ജ്യൂസുകള്‍ ഉള്‍പ്പെടുത്തരുതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 

Fruit juice is NOT healthy even for kids
Author
Trivandrum, First Published Feb 2, 2019, 9:07 PM IST

ഒരു വയസ്സാകുന്നതിന് മുമ്പ് കുട്ടികൾക്ക് പഴച്ചാറുകള്‍ നൽകാറുണ്ട്. ധാരാളം പോഷകങ്ങൾ കിട്ടുമെന്ന് കരുതിയാകും പഴച്ചാറുകൾ നൽകുന്നത്. എന്നാൽ പുതിയ പഠനം പറയുന്നത് മറ്റൊന്നാണ്. ഒരു വയസ്സാകുന്നതിന് മുമ്പ് പഴച്ചാറുകള്‍ നല്‍കുന്നത് കുട്ടികള്‍ക്ക് യാതൊരു തരത്തിലുള്ള പോഷണങ്ങളും പ്രധാനം ചെയ്യുന്നില്ലെന്ന് പഠനം. മാത്രമല്ല അത് കുട്ടികളിലെ അമിതഭാരത്തിനും ഇടയാക്കുന്നുവെന്നും പഠനത്തിൽ പറയുന്നു.  

Fruit juice is NOT healthy even for kids

ശിശുക്കളുടെ ദിവസ ഭക്ഷണത്തില്‍ കഴിയുന്നതും ഇത്തരം ജ്യൂസുകള്‍ ഉള്‍പ്പെടുത്തരുതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ആറുമാസത്തിന് മുമ്പ് കുട്ടികള്‍ക്ക് പഴച്ചാറുകള്‍ നല്‍കാന്‍ പാടില്ലെന്ന് അമേരിക്കയിലെ പീഡിയാട്രിക് അക്കാദമിയുടെ 2001 ലെ പഠനം നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. അതേ പഠനപ്രകാരമാണ് ഇപ്പോള്‍ ഒരുവയസ്സാകുന്നതിന് മുമ്പ് കുട്ടികള്‍ക്ക് ഇത്തരം പാനീയങ്ങള്‍ നല്‍കരുതെന്ന പഠനവും അക്കാദമി പുറത്തിറക്കിയിരിക്കുന്നത്. 

Fruit juice is NOT healthy even for kids

കുട്ടികളിലെ അമിതവണ്ണത്തിനും വര്‍ധിച്ചുവരുന്ന ദന്തരോഗങ്ങള്‍ക്കും പഴച്ചാറുകളുടെ ഉപയോഗത്തിന് പങ്കുണ്ടെന്നാണ് ഈ രംഗത്തെ ഗവേഷകര്‍ പറയുന്നത്. അടുത്തിടെ യുഎസിൽ നടത്തിയ പഠനത്തിൽ 45 വിവിധ തരം ജ്യൂസുകളിൽ കാഡ്മിയം, മെർക്കുറിയ എന്നിവ അമിതമായി അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. അത് കുട്ടിയുടെ ശരീരവളർച്ചയെ കാര്യമായി ബാധിക്കാമെന്ന് ​ഗവേഷകർ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios