അമ്മയാകുകയെന്നത് ഏതൊരു സ്‌ത്രീയുടെ ഏറ്റവും വലിയ അഭിലാഷങ്ങളില്‍ ഒന്നായിരിക്കും. ഒരു കുഞ്ഞിന്റെ അമ്മയാകുന്ന നിമിഷം ജീവിതത്തില്‍ മറക്കാനാകാത്തതാണെന്നാണ് പല സ്‌ത്രീകളും പറയാറുള്ളത്. എന്നാല്‍ ചില സ്‌ത്രീകള്‍, ആദ്യമായി അമ്മമാരാകുമ്പോള്‍ ചെയ്‌തുകൂട്ടുന്ന ചില മണ്ടത്തരങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം...

1, രാത്രിയില്‍ ഇടയ്‌ക്കിടെ ഉണര്‍ന്നു കുഞ്ഞിനെ നോക്കും...

കുഞ്ഞ് സുഖമായിരിക്കുന്നു. എന്നിരുന്നാലും അമ്മമാര്‍ക്ക് ടെന്‍ഷനാണ്. രാത്രിയില്‍ ഇടയ്‌ക്കിടെ ഉണര്‍ന്നു കുഞ്ഞിനെ നോക്കിയിരിക്കുന്നത് പുതിയ അമ്മമാരുടെ ശീലമാണ്. എന്നാല്‍ രണ്ടാമത്തെ തവണ പ്രസവിക്കുമ്പോള്‍ ഈ ശീലം ആവര്‍ത്തിക്കാറില്ല.

2, കുഞ്ഞിനെ വളര്‍ത്താന്‍ ഗൂഗിളിന്റെ സഹായം തേടും-

കുഞ്ഞിന് എന്തു നല്‍കണം? എങ്ങനെ പരിചരിക്കണം? പുതിയ അമ്മമാര്‍ക്ക് സംശയങ്ങളോട് സംശയങ്ങളായിരിക്കും. അതുകൊണ്ടുതന്നെ, എപ്പോഴും ഗൂഗിളില്‍ കയറി കുഞ്ഞിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിലായിരിക്കും പുതിയ അമ്മമാര്‍.

3, ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും അമ്മമാരുടെ ഗ്രൂപ്പില്‍-

അമ്മയായി കഴിഞ്ഞാല്‍, ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും അമ്മമാരുടെ ഗ്രൂപ്പുകളില്‍ സജീവമായിരിക്കും ചില സ്‌ത്രീകള്‍. കുഞ്ഞിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും ആകുലതകളുമാണ് സ്‌ത്രീകളെ ഇത്തരത്തില്‍ വാട്ട്സ്ആപ്പിലും സജീവമാകാന്‍ പ്രേരിപ്പിക്കുന്നത്.

4, കുഞ്ഞിനെ ഉറങ്ങാന്‍ സമ്മതിക്കില്ല-

പകല്‍സമയത്ത് കുഞ്ഞ് ഉറങ്ങുമ്പോള്‍, ചില അമ്മമാര്‍, ഉണര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. പകല്‍ ഉറങ്ങിയാല്‍, രാത്രി ഉറങ്ങില്ലെന്നും തന്റെ ഉറക്കം പോകുമെന്നുമാണ് ഇത്തരം അമ്മമാരുടെ ന്യായീകരണം.