നമ്മളില്‍ പലര്‍ക്കുമുളള ഒരു ശീലമാണ് ഇത്. കാണുന്നവരും ചോദിക്കും എന്താണ് ഈ ഫോണില്‍ കുത്തികൊണ്ടിരിക്കുന്നത് എന്ന്. 

നമ്മളില്‍ പലര്‍ക്കുമുളള ഒരു ശീലമാണ് ഇത്. കാണുന്നവരും ചോദിക്കും എന്താണ് ഈ ഫോണില്‍ കുത്തികൊണ്ടിരിക്കുന്നത് എന്ന്. മറ്റൊന്നുമല്ല മുഴുവന്‍ സമയവും ഗെയിമിങ് തന്നെ. എന്നാല്‍ എപ്പോഴും ഗെയിം കളിക്കുന്നവരെ ലോകാരോഗ്യ സംഘടന മാനസിക രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. 'ഗെയിമിങ് ഡിസോഡർ' എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ രോഗങ്ങളുടെ പട്ടികയിലെ പുതിയ രോഗത്തിന്‍റെ പേര്.

ഇന്‍റര്‍നാഷനൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസിന്‍റെ പതിനൊന്നാം പതിപ്പിലാണു ഗെയിമിങ് ഡിസോഡറിനെ കുറിച്ച് പറയുന്നത്. ഈ രോഗം ചികിത്സിച്ച് മാറ്റണമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.