Asianet News MalayalamAsianet News Malayalam

കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ ചില വഴികള്‍

പലരുടെയും ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് താഴെയുള്ള കറുത്ത പാട്. കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാവുന്നതിന് പ്രധാന കാരണമാണ് ഉറക്കമില്ലായ്മ. കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന ആയാസമാണ് ഇതിന് പിന്നില്‍. 

Getting rid of dark circles
Author
THIRUVANANTHAPURAM, First Published Oct 31, 2018, 5:14 PM IST

പലരുടെയും ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് താഴെയുള്ള കറുത്ത പാട്. കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാവുന്നതിന് പ്രധാന കാരണമാണ് ഉറക്കമില്ലായ്മ . കണ്ണിന് ചുറ്റുമുള്ള പേശികളിലും കോശങ്ങളിലും ഉണ്ടാകുന്ന ആയാസമാണ് ഇതിന് പിന്നില്‍. അതുപോലെ തന്നെ മനസ്സിന് ഉണ്ടാകുന്ന പ്രയാസങ്ങള്‍, ടെന്‍ഷന്‍, വിഷാദം, ഉത്കഠ എന്നിവയും ഇതിന് കാരണമാകാറുണ്ട്. കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പല വഴികള്‍ തിരയുന്നവരുണ്ടാകാം. വീട്ടില്‍ തന്നെ നമ്മുക്ക് ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്.

Getting rid of dark circles

വെള്ളരിക്ക കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും നല്ലതാണ്. വെള്ളരിക്ക റൗഡിന് അരിഞ്ഞോ  അല്ലെങ്കില്‍ അരച്ചോ പത്ത് മിനുട്ട് സമയം കണ്‍തടങ്ങളില്‍ വെയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന്  ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. കൂടാതെ മുഖത്തിന് നല്ല തിളക്കം നല്‍കാനും ഇത് സഹായിക്കുന്നു.

അതുപേലെ തന്നെ മറ്റൊരു പ്രതിവിധിയാണ് വെള്ളം കുടിക്കുക എന്നത്. ദിവസവും വെള്ളം ധാരാളം കുടിക്കുന്നത് കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളുടെ പ്രധാന കാരണം ഉറക്ക കുറവ് തന്നെയാണ്. അതിനാല്‍ കണ്ണുകളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം നേരത്തെ കിടക്കുകയും എന്നതുതന്നെയാണ്.  

ടീ ബാഗ് ആണ് മറ്റൊരു പ്രതിവിധി. ടീ ബാഗ് ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ ഇത് കണ്‍തടത്തില്‍ വെക്കുക. ഇത് കണ്ണിനു ചുറ്റുമുള്ള കറുപ്പിനെ അകറ്റാന്‍ സഹായിക്കും. 

തക്കാളിയും കറുപ്പ് അകറ്റാന്‍ സഹായിക്കും. ഒരു കപ്പില്‍ ഒരു ടീസ്പൂണ്‍ തക്കാളി നീരും, നീരങ്ങ നീരും മിശ്രിതമാക്കി കറുപ്പ് നിറമുള്ളിടത്ത് തേക്കുക. പത്ത് മിനുട്ടിന് ശേഷം വെള്ളം ഉപയോഗിച്ച്‌ കഴുകിക്കളയുക. 

കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ സഹായിക്കുന്നവയാണ് ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവ. ഉറങ്ങുന്നതിന് മുമ്പ് ബദാം എണ്ണ കണ്‍തടങ്ങളില്‍ തേച്ച്‌ മസാജ് ചെയ്യുക. പിറ്റേന്ന് രാവിലെ മുഖം കഴുകി വൃത്തിയാക്കുക. ഒലീവ് ഓയിലും ഇതുപോലെ ഉപയോഗിക്കുക. 

Follow Us:
Download App:
  • android
  • ios