അച്ഛനും അമ്മയ്ക്കുമൊപ്പം റെയില്‍വേ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി ഏറെനേരം നിന്ന് മുഷിഞ്ഞതോടെയാണ് ഓടിക്കളിക്കാന്‍ തുടങ്ങിയത്. ടിക്കറ്റെടുക്കാനും മറ്റമുള്ള തിരക്കിലായതിനാല്‍ അവളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്കുമായില്ല

ബെയ്ജിംഗ്: റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കൊച്ചുപെണ്‍കുട്ടി ചെയ്ത സാഹസം കണ്ട് ആകെ അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ മണിക്കൂറുകള്‍ക്കകം തന്നെ വൈറലായതോടെയാണ് സോഷ്യല്‍ മീഡിയ ഇവളെക്കണ്ട് മൂക്കത്ത് വിരല്‍ വച്ചത്. 

അച്ഛനും അമ്മയ്ക്കുമൊപ്പം റെയില്‍വേ സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി ഏറെനേരം നിന്ന് മുഷിഞ്ഞതോടെയാണ് ഓടിക്കളിക്കാന്‍ തുടങ്ങിയത്. ടിക്കറ്റെടുക്കാനും മറ്റമുള്ള തിരക്കിലായതിനാല്‍ അവളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്കുമായില്ല. 

പെട്ടെന്നായിരുന്നു, യാത്രക്കാരുടെ ബാഗേജുകള്‍ പരിശോധിക്കാന്‍ സ്ഥാപിച്ചിരിക്കുന്ന എക്‌സ്-റേ മെഷീനിലേക്ക് അവള്‍ ഓടിക്കയറിയത്. തടയാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മെഷീനുള്ളിലേക്ക് അതിവേഗം ഓടിക്കയറുകയായിരുന്നു. 

വീഡിയോ കാണാം...

മാതാപിതാക്കളും റെയില്‍വേ ജീവനക്കാരും ചുറ്റും കൂടിനിന്നവരുമെല്ലാം ഒരു നിമിഷം ഭയന്നെങ്കിലും യാതൊരു അപകടവും കൂടാതെ പെണ്‍കുട്ടി മെഷീന് പുറത്തെത്തി. അപകടകരമായ അളവിലുള്ള എക്‌സ്-റേ വികിരണങ്ങള്‍ ബാഗേജുകള്‍ പരിശോധിക്കുന്ന മെഷീനുകള്‍ പുറത്തുവിടാറില്ലെന്നും, അതിനാലാണ് അപകടം ഒഴിവായതെന്നും അധികൃതര്‍ വിശദീകരിച്ചു.