Asianet News MalayalamAsianet News Malayalam

ഗ്ലിസറിന്‍ മുഖത്ത് പുരട്ടുന്നതിന്‍റെ ഗുണങ്ങള്‍

പെണ്‍കുട്ടികള്‍ ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് മുഖസൗന്ദര്യം. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്.  മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍. പഞ്ചസാരയും ആള്‍കഹോളും കൂടിച്ചേര്‍ന്ന ഗ്ലിസറിനില്‍ ഓക്സിജനും കാര്‍ബണും ഹൈട്രജനും അടങ്ങിയിട്ടുണ്ട്. ഇവ മുഖത്തെ മിനുസപ്പെടുത്തും കൂടാതെ മുഖസൗന്ദര്യം കൂട്ടുകയും ചെയ്യും.

glycerin is good for skin
Author
Thiruvananthapuram, First Published Sep 17, 2018, 11:19 PM IST

പെണ്‍കുട്ടികള്‍ ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് മുഖസൗന്ദര്യം. അതിനുവേണ്ടി പല വഴികള്‍ തിരയുന്നവരുമുണ്ട്.  മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍. പഞ്ചസാരയും ആള്‍കഹോളും കൂടിച്ചേര്‍ന്ന ഗ്ലിസറിനില്‍ ഓക്സിജനും കാര്‍ബണും ഹൈട്രജനും അടങ്ങിയിട്ടുണ്ട്. ഇവ മുഖത്തെ മിനുസപ്പെടുത്തും കൂടാതെ മുഖസൗന്ദര്യം കൂട്ടുകയും ചെയ്യും.

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനുളള ക്രീമുകളിലും മറ്റും അടങ്ങിയിരിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍. എണ്ണമയമുളള പ്രകൃതക്കാര്‍ക്ക് ഗ്ലിസറിന്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. മുഖത്തിന് ആവശ്യമായ ജലാംശവും ഗ്ലിസറിന്‍ നല്‍കും. 

glycerin is good for skin

അര ടീസ്പൂൺ കടലമാവ്,  ഒരു ടീസ്പൂൺ തൈര്, അര ടീസ്പൂൺ മഞ്ഞൾപൊടി എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക.  സണ്‍സ്ക്രീം ലോഷന്‍ പകരമായി ഗ്ലിസറിന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിലെ പൊടിയും ചുളിവും നീക്കം ചെയ്യാനുളള കഴിവ് ഇവയ്ക്കുണ്ട്. മുഖത്തെ പാടുകള്‍ മാറ്റാനും ഇവ സഹായിക്കും. 

Follow Us:
Download App:
  • android
  • ios