കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. പച്ചക്കറികൾ, പഴവർ​ഗങ്ങൾ എന്നിവ ധാരാളം നൽകുക. പയർ വർ​ഗങ്ങൾ​​ കുട്ടികൾക്ക് നിർബന്ധമായും നൽകണം. പയർ വർ​ഗങ്ങളിൽ ഏറ്റവും മികച്ചത് ചെറുപയർ തന്നെയാണ്. ചെറുപയർ വേവിച്ചോ അല്ലാതെയോ എങ്ങനെ വേണമെങ്കിലും കുട്ടികൾക്ക് നൽകാം. 

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ രക്ഷിതാക്കൾ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചെറുപ്രായത്തിൽ എന്തു കഴിക്കുന്നു എന്നതാണ് ഒരു മനുഷ്യന്‍റെ ശാരീരിക വളര്‍ച്ചയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകം. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കൃത്യമായ നിരീക്ഷണം ആവശ്യമാണ്. കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. പച്ചക്കറികൾ, പഴവർ​ഗങ്ങൾ എന്നിവ ധാരാളം നൽകുക. പയർവർ​ഗങ്ങൾ​​ കുട്ടികൾക്ക് നിർബന്ധമായും നൽകണം. പയർവർ​ഗങ്ങളിൽ ഏറ്റവും മികച്ചത് ചെറുപയർ തന്നെയാണ്. 

ചെറുപയർ വേവിച്ചോ അല്ലാതെയോ എങ്ങനെ വേണമെങ്കിലും കുട്ടികൾക്ക് നൽകാം. എന്നാൽ മുളപ്പിച്ച് വേവിച്ച് കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം. വേവിക്കാതെ കൊടുക്കുന്നതും നല്ലതാണെങ്കിലും പല കുട്ടികളും അത് കഴിക്കാൻ മടി കാണിക്കും എന്നതാണ് സത്യം. പ്രോട്ടീന്‍ സമ്പുഷ്‌ടമാണ് ചെറുപയര്‍ വേവിച്ചത്. ഇത് മുളപ്പിച്ചാല്‍ പ്രോട്ടീന്‍ കൂടും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് പ്രോട്ടീന്‍ ഏറെ അത്യാവശ്യമായ ഒന്നാണ്. മസിലുകള്‍ക്കു ബലം വരുന്നതിനും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ശരീരവളര്‍ച്ചയ്ക്കുമെല്ലാം വളരെ നല്ലതാണ് ചെറുപയർ . 

പല കുട്ടികള്‍ക്കും ആവശ്യത്തിന് തൂക്കമില്ലാത്തത് വലിയൊരു പ്രശ്‌നമാണ്. ഇതിനുളള നല്ലൊരു മരുന്നാണ് ചെറുപയര്‍ വേവിച്ചത്. എല്ലിന്റെ ബലത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന നല്ലൊരു പരിഹാരമാണ് ഇത്. വൈറ്റമിന്‍ സി, കാര്‍ബോഹൈഡ്രേറ്റുകൾ‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, സോഡിയം എന്നിവ ചെറുപയറിൽ ധാരാളം അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാൻ വളരെ നല്ലൊരു ഭക്ഷണമാണ് ചെറുപയർ.