ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം.
ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവില്‍ കൂടിവരികയാണ്. ഹൃദയ ധമനികളില്‍ കൊഴുപ്പടിഞ്ഞ് രക്തചംക്രമണം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. നെഞ്ചുവേദനയാണ് ഹാര്‍ട് അറ്റാക്കിന്‍റെ പ്രധാന ലക്ഷണമായി പറയുന്നത്. ഇന്നത്തെ കാലത്തെ ജീവിത ശൈലിയും ഭക്ഷ്യസംസ്‌കാരവും ഹൃദയാഘാതം എളുപ്പത്തില്‍ ക്ഷണിച്ചു വരുത്തും.
ഹൃദയം സംരക്ഷിക്കാന്‍ നല്ല ഭക്ഷണങ്ങള്‍ കഴിക്കണം. നമ്മളില്‍ പലര്‍ക്കും പച്ചക്കറികള്‍ ഇഷ്ടമല്ല. പ്രത്യേകിച്ച്, പച്ചിലകള്‍. എന്നാല്‍ ഹൃദ്രോഗം പോലുളള രോഗങ്ങളെ തടയാന്‍ ഈ പച്ചിലകള്‍ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതില്‍ തന്നെ ഏറ്റവും നല്ലത് ചീര തന്നെയാണ് ചീര കഴിക്കുന്നത് ഹൃദ്രോഗങ്ങളെ തടയാന്‍ സഹായിക്കും.
ധാരാളം ആന്‍റിഓക്സിഡന്‍റ് , വിറ്റമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമാണ് ചീര. ചീരയില്‍ അടങ്ങിയിരിക്കുന്ന നിട്രാറ്റ്സ് രക്തസമ്മർദം കുറയ്ക്കാനും ഹൃദയ സംരക്ഷണത്തിനും സഹായിക്കും. കൂടാതെ ഇവ ആസ്തമയ്ക്കും കണ്ണിന്‍റെ കാഴ്ചയ്ക്കും ചര്‍മത്തിനും നല്ലതാണ്.
