ഫ്രിഡ്ജ് ഉളളതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ എന്തും അവിടെ ഭദ്രമായിയിരിക്കുമെന്നാണ് നമ്മുടെയൊക്കെ വിചാരം.

ഫ്രിഡ്ജ് ഉളളതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ എന്തും അവിടെ ഭദ്രമായിയിരിക്കുമെന്നാണ് നമ്മുടെയൊക്കെ വിചാരം. എന്ത് ഭക്ഷണം ബാക്കിവന്നാലും എടുത്ത് ഫ്രിഡ്ജില്‍ വെയ്ക്കുന്ന സ്വഭാവം നമ്മുക്ക് എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ശ്രദ്ധിക്കണം.
ഇറച്ചി ഒരുപാട് ദിവസം ഒന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. 

റെഡ് മീറ്റ് അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. പല തരത്തിലുളള ബാക്ടീരിയകള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്. അതുപോലെ തന്നെ ഗ്രൗണ്ട് മീറ്റ്. പൗള്‍ട്രി പോര്‍ക്ക്‌, ഇളം മാംസം എന്നിവയാണ് ഗ്രൗണ്ട് മീറ്റില്‍ ഉൾപ്പെടുന്നത്. ഇവ രണ്ട് ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. റോ പൌള്‍ട്രി ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.