ജനിക്കുന്ന ദിവസത്തില്‍ കാര്യമുണ്ടെന്ന വിശ്വാസം പുലര്‍ത്തുന്ന പലരും ഉണ്ട്. എന്നാല്‍ ഹെല്‍ത്ത് മാഗസിന്‍.കോം പ്രസിദ്ധീകരിച്ച ലിസ്റ്റ് അതുക്കും മേലെയാണ്. ഇത് പ്രകാരം ജനിക്കുന്ന മാസവും നിങ്ങളുടെ സ്വഭാവത്തെ സ്വദീനിക്കും എന്നാണ് പറയുന്നത്, ജനനമാസം നിങ്ങളുടെ സ്വഭാവത്തിന് ഒത്തുപോകുന്നോ എന്ന് ഒന്ന് നോക്കൂ
ജനുവരി - നിങ്ങള്‍ ജനുവരി മാസമാണ് ജനിച്ചതെങ്കില്‍, നിങ്ങളെ ഭരിക്കുന്നത് 1 എന്ന അക്കമായിരിക്കും. നിങ്ങള്‍ തന്നിഷ്ടക്കാരായ ആളായിരിക്കും, കാര്യങ്ങള്‍ അപഗ്രഥനപരമായി കാണുന്നവരായിരിക്കും, മികച്ച ഒരു നേതാവായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ ആരും ചോദ്യം ചെയ്യില്ല. നിങ്ങളുടെ ആഗ്രഹങ്ങള്‍ വളരെ ശക്തമായിരിക്കും. സ്‌നേഹമുള്ളവരായിരിക്കും. ആളുകളുടെ വീഴ്ചയെക്കുറിച്ച് ആകുലപ്പെടുന്നവരായിരിക്കില്ല. വളരെ വികാരപരമായ ആളായിരിക്കും. സാമൂഹ്യപ്രതിബന്ധത ഉള്ളവരായിരിക്കും. പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നവരായിരിക്കും.
ഫെബ്രുവരി - നിങ്ങള്‍ ഫെബ്രുവരിയിലാണ് ജനിച്ചതെങ്കില്‍ 2 എന്ന അക്കമായിരിക്കും നിങ്ങളെ സ്വാധീനിക്കുന്നത്. നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉറച്ചതായിരിക്കും. ഇവര്‍ മറ്റുള്ളവരെ നന്നായി ശ്രദ്ധിക്കുന്നവരായിരിക്കും. മാതാപിതാക്കളെ ഇവര്‍ പൊന്നുപോലെ നോക്കും. ബുദ്ധികൂര്‍മ്മയുള്ളവരായിരിക്കും ഇവര്‍. സെക്‌സിയായ ആളുകളായിരിക്കും ഇവര്‍. ഇവര്‍ വളരെ വികാരാധീനരായിരിക്കും. സ്‌നേഹമുള്ള സുഹൃത്തുക്കള്‍ ഇവര്‍ക്കുണ്ടായിരിക്കും.
മാര്‍ച്ച് - നിങ്ങള്‍ മാര്‍ച്ചില്‍ ജനിച്ചവരാണെങ്കില്‍ 3 എന്ന അക്കമായിരിക്കും നിങ്ങളെ സ്വാധീനിക്കുന്നത്. ഇത്തരക്കാര്‍ ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് തീരുമാനം എടുക്കുന്നവര്‍ ആയിരിക്കും. ഇത്തരക്കാര്‍ വളരെ ആകര്‍ഷകമായ വ്യക്തിത്വം ഉള്ളവര്‍ ആയിരിക്കും. വളരെ സത്യസന്ധരായിരിക്കും ഇത്തരക്കാര്‍. ദയാലുക്കളായിരിക്കും ഇവര്‍. സംഗീതപരമായി ബന്ധമുള്ളവരായിരിക്കും ഇവര്‍.
ഏപ്രില്‍ - നിങ്ങള്‍ ഏപ്രില്‍ മാസത്തില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളെ 4 എന്ന അക്കമായിരിക്കും ഏറ്റവും സ്വാധീനിക്കുന്നത്. ഇത്തരക്കാര്‍ വളരെ ക്രിയാത്മകരും ബുദ്ധിയുള്ളവരും ആയിരിക്കും. ആകര്‍ഷകരായ ആളുകള്‍ ആയിരിക്കും. നല്ല ഓര്‍മ്മ ശക്തിയുള്ളവരായിക്കും ഏപ്രിലില്‍ ജനിക്കുന്ന സ്ത്രീകള്‍.
മെയ് - നിങ്ങള്‍ മെയ് മാസത്തില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളെ 5 എന്ന അക്കമായിരിക്കും സ്വാധീനിക്കുന്നത്. ഇത്തരക്കാര്‍ എഴുത്തുകാരോ, അഭിനേതാക്കളോ, സംഗീതജ്ഞരോ ആയിരിക്കും. സമൂഹത്തില്‍ ഇവര്‍ക്ക് വളരെ ബഹുമാനം ലഭിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ സന്മനസ്സ് ഉള്ളവരായിരിക്കും. ബുദ്ധിപരമായി ചിന്തിക്കുന്നവരായിരിക്കും. ശാരീരകവും മാനസികപരവുമായി സൗന്ദര്യമുള്ളവരായിരിക്കും. മനസ്സിലാക്കുന്നവര്‍ ആയിരിക്കും.
ജൂണ്‍ - നിങ്ങള്‍ ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ ആണെങ്കില്‍ 6 എന്ന അക്കമായിരിക്കും നിങ്ങളെ സ്വാധീനിക്കുന്നത്. നിങ്ങള്‍ വളരെ റൊമാന്റിക് ആയിരിക്കും. എന്നാല്‍ അസൂയയുള്ളവരും ആയിരിക്കും. നിങ്ങള്‍ കുട്ടികളെ പോലെ പെരുമാറുന്നവര്‍ ആയിരിക്കും. വളരെ വിനയമുള്ളവരായിരിക്കും. ക്രിയാത്മകതയുള്ളവര്‍ ആയിരിക്കും. തമാശ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും.
ജൂലൈ - നിങ്ങള്‍ ജൂലൈ മാസത്തില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളെ സ്വാധീനിക്കുന്നത് 7 എന്ന അക്കമായിരിക്കും. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ നന്നായി നോക്കുന്നവരായിരിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ എപ്പോഴും സംരക്ഷിക്കുന്നവര്‍ ആയിരിക്കും. ഇവര്‍ വളരെ സെന്‍സിറ്റീവായ ആളുകള്‍ ആയിരിക്കും. വളരെ കരുതലുള്ളവരും സ്‌നേഹമുള്ളവരുമായിരിക്കും.
ഓഗസ്റ്റ് - നിങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളെ 8 എന്ന അക്കമായിരിക്കും സ്വാധീനിക്കുന്നത്. എല്ലാവരോടും മാന്യമായി പെരുമാറുന്നവരായിരിക്കും ഇത്തരക്കാര്‍. നിങ്ങള്‍ക്ക് മികച്ച ഒരു നേതൃപാടവം ഉണ്ടായിരിക്കും. കലയിലും, സംഗീതത്തിലും അഗ്രഗണ്യരായിരിക്കും. സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കും.
സെപ്റ്റംബര്‍ - നിങ്ങള്‍ സെപ്റ്റംബറിലാണ് ജനിച്ചതെങ്കില്‍ നിങ്ങളെ 9 എന്ന അക്കമായിരിക്കും സ്വാധീനിക്കുന്നത്. നിങ്ങള്‍ വളരെ ബുദ്ധിസാമര്‍ത്ഥ്യം ഉള്ളവരായിരിക്കും. ബുദ്ധിപരമായി ചിന്തിക്കുന്നവരും, ഓര്‍മ്മശക്തിയുള്ളവരുമായിരിക്കും.
ഒക്ടോബര്‍ - നിങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളെ 10 എന്ന അക്കമായിരിക്കും സ്വാധീനിക്കുന്നത്. ഒരു കാര്യത്തെ പറ്റി ചിന്തിച്ചാല്‍ അത് സാധിക്കുന്നവരായിരിക്കും നിങ്ങള്‍. ശാരീരിക സൗന്ദര്യം ഉള്ളവരായിരിക്കും. എപ്പോഴും പുതിയ പുതിയ കൂട്ടുകാരെ സമ്പാദിക്കുന്നവര്‍ ആയിരിക്കും. മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നുവെന്നത് നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല. വിശ്വാസമുള്ളവരായിരിക്കും.
നവംബര്‍ - നിങ്ങള്‍ നവംബര്‍ മാസത്തില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളെ 11 എന്ന അക്കമായിരിക്കും സ്വാധീനിക്കുന്നത്. നിങ്ങള്‍ കാര്യങ്ങളെ പോസിറ്റീവായി ചിന്തിക്കുന്നവരായിരിക്കും. ബുദ്ധിപരമായി ചിന്തിക്കുകയും, ക്ഷമയുള്ളവരമായിരിക്കും. വികാരാധീനരായിരിക്കും. ആത്മാര്‍ത്ഥയുള്ളവരായിരിക്കും.
ഡിസംബര്‍ - നിങ്ങള്‍ ഡിസംബര്‍ മാസത്തില്‍ ജനിച്ചവരാണെങ്കില്‍ നിങ്ങളെ 12 എന്ന അക്കമായിരിക്കും സ്വാധീനിക്കുന്നത്. നിങ്ങള്‍ സമൂഹത്തില്‍ വളരെയധികം ഇടപെടുന്നവര്‍ ആയിരിക്കും. കാര്യങ്ങളെ നന്നായി സമീപിക്കുന്നവരായിരിക്കും ഇക്കൂട്ടര്‍.
