മുടികൊഴിച്ചിൽ മിക്ക സ്ത്രീകളുടെയും പ്രശ്നമാണ്. 50 വയസിന് മുകളിലുള്ള സ്ത്രീകളിലാണ് മുടികൊഴിച്ചിൽ കൂടുതലും ഉണ്ടാകുന്നതെന്ന് അമേരിക്കൻ ഹെയർ ലോസ് അസോസിയേഷന്റെ കണക്കുകളിൽ പറയുന്നു.

മുടികൊഴിച്ചിൽ മിക്ക സ്ത്രീകളുടെയും പ്രശ്നമാണ്. 50 വയസിന് മുകളിലുള്ള സ്ത്രീകളിലാണ് മുടികൊഴിച്ചിൽ കൂടുതലും ഉണ്ടാകുന്നതെന്ന് അമേരിക്കൻ ഹെയർ ലോസ് അസോസിയേഷന്റെ കണക്കുകളിൽ പറയുന്നു. സ്ത്രീകൾക്ക് പ്രതിരോധശേഷി കുറവുള്ളത് കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്.

പുരുഷന്മാരെക്കാളും സ്ത്രീകളിലാണ് മുടികൊഴിച്ചിൽ കൂടുതലും കണ്ടു വരുന്നതെന്നും ഗവേഷകർ പറയുന്നു. ഡൈഹൈട്രോ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടുന്നതുകൊണ്ടുമാണ് മുടികൊഴിച്ചില്‍ രൂക്ഷമാകുന്നത്.

 അമിതമായ മുടികൊഴിച്ചില്‍ അനീമിയ, തൈറോയ്ഡ്, പ്രോട്ടീന്‍, കാല്‍സ്യം കുറവ് മുതലായ രോഗങ്ങളുടെ ലക്ഷണമാകാം. എന്നാല്‍ പലരും ഇതിനെ അവഗണിക്കുകയാണ് പതിവ്. പുരുഷന്‍മാരില്‍ പ്രധാനമായും പാരമ്പര്യവും ഡൈഹൈട്രോ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടുന്നതുകൊണ്ടുമാണ് മുടികൊഴിച്ചില്‍ രൂക്ഷമാകുന്നത്. 

ഈ ഹോര്‍മോണ്‍ മുടിയുടെ ഫോളിക്കിളിനെ ക്ഷയിപ്പിക്കുകയും മുടിയുടെ വണ്ണം കുറയ്ക്കുകയും ചെയ്യുന്നു. സ്ത്രീകളില്‍ പോഷകാഹാര കുറവ്, വളര്‍ച്ച, കാല്‍സ്യം, ഇരുമ്പ് എന്നിവയുടെ കുറവ് ഹോര്‍മോണുകളുടെ വ്യതിയാനം, തൈറോയ്ഡ് എന്നിവയാണ് പ്രധാന കാരണങ്ങൾ. മുടികൊഴിച്ചിലിനും നിരവധി ചികിൽസാരീതികൾ ഇപ്പോൾ ലഭ്യമാണ്. ലേസർ ഫോട്ടോതെറാപ്പി, മുടിമാറ്റിവയ്ക്കൽ, അങ്ങനെ നിരവധി മാർ​ഗങ്ങളുണ്ട്.