Asianet News MalayalamAsianet News Malayalam

തേങ്ങാപ്പാൽ നിസാരക്കാരനല്ല; ​ആരോ​ഗ്യ​ഗുണങ്ങൾ ഇവയൊക്കെ

ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ദിവസവും ഒരു ​ഗ്ലാസ് തേങ്ങാപ്പാൽ കുടിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ഏറ്റവും നല്ലതാണ് തേങ്ങാപ്പാൽ. പ്രതിരോധശേഷി വർധിപ്പിക്കാനുള്ള പോഷക​ഗുണങ്ങൾ തേങ്ങാപ്പാലിൽ അടങ്ങിയിട്ടുണ്ട്. 

health benefits of coconut milk
Author
Trivandrum, First Published Jan 13, 2019, 3:18 PM IST

എല്ലാവിധ രോ​ഗങ്ങൾക്കുമുള്ള പ്രതിവിധിയാണ് തേങ്ങാപ്പാൽ. കൊളസ്ട്രോൾ മുതൽ ഹൃദ്രോ​ഗം പോലും അകറ്റാനുള്ള കഴിവ് തേങ്ങാപ്പാലിനുണ്ട്. ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ദിവസവും ഒരു ​ഗ്ലാസ് തേങ്ങാപ്പാൽ കുടിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ഏറ്റവും നല്ലതാണ് തേങ്ങാപ്പാൽ. പ്രതിരോധശേഷി വർധിപ്പിക്കാനുള്ള പോഷക​ഗുണങ്ങൾ തേങ്ങാപ്പാലിൽ അടങ്ങിയിട്ടുണ്ട്. 

വിറ്റാമിൻ സി, കാത്സ്യം, ഫോസ്ഫറസും എന്നിവ തേങ്ങാപ്പാലിൽ ധാരാളം അടങ്ങിയിരിക്കുന്നു. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം കിട്ടാൻ തേങ്ങാപ്പാലിൽ അൽപം ഉലുവ ചേർത്ത് കഴിക്കുന്നത് സഹായിക്കും. പ്രമേഹ​രോ​ഗികൾ ദിവസവും തേങ്ങാപ്പാലിൽ ഉലുവയോ എള്ളോ ചേർത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അല്‍ഷിമേഴ്‌സ് രോ​ഗം വരാതിരിക്കാൻ ഏറ്റവും നല്ലതാണ് തേങ്ങാപ്പാൽ. 

health benefits of coconut milk

തേങ്ങാപ്പാലിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച തടയാൻ നല്ലൊരു മരുന്നാണെന്ന് പറയാം.  മുലപ്പാല്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച പാനീയമാണ് തേങ്ങാപ്പാൽ എന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. പശുവിന്‍പാലിനേക്കാള്‍ നല്ലതാണ് തേങ്ങാപ്പാല്‍.  തേങ്ങാപ്പാല്‍ പെട്ടെന്ന് ദഹിക്കുമെന്നാണ് പറയുന്നത്. തേങ്ങാപ്പാലില്‍ വൈറ്റമിന്‍ സി, ലോറിക് ആസിഡ് എന്നിവ ധാരാളമുണ്ട്.  ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 
 

Follow Us:
Download App:
  • android
  • ios