Asianet News MalayalamAsianet News Malayalam

വെറും വയറ്റിൽ കരിക്കിൻ വെള്ളം കുടിക്കാമോ?

  • കരിക്കിന്‍ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം.
health benefits of coconut water
Author
Trivandrum, First Published Sep 5, 2018, 5:20 PM IST

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ​ഗുണമുള്ള ഒന്നാണ്. പ്രകൃതിയിൽനിന്നും ലഭിക്കുന്ന ഒരു കലർപ്പുമില്ലാത്ത വെള്ളമാണ് കരിക്കിൻവെള്ളം. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർദ്ധിപ്പിക്കുന്നു.  കരിക്കിന്‍ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം.

തലവേദന ഇല്ലാതാക്കുന്നതില്‍ ഇത് വഹിക്കുന്ന പങ്ക് അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇത് ശരീരത്തെ നിര്‍ജ്ജലീകരണത്തില്‍ നിന്ന് തടയുന്നു. കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള രോഗത്തിന് മികച്ച മരുന്നാണ് ഇളനീര്‍. ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും കരിക്കിൻ വെള്ളം കുടിക്കണം. എന്നും ഇളനീര്‍ കുടിക്കുന്നതു വഴി വൃക്കയിലുണ്ടാകുന്ന കല്ല് ഇല്ലാതാകും. കരിക്കിൻ വെള്ളം കുടിച്ചാലുള്ള മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ.

1. മാനസിക സമ്മര്‍ദം കുറയ്ക്കും: കരിക്കിൻവെള്ളം ധാരാളം കുടിക്കുന്നതിലൂടെ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിൽ എത്താൻ സഹായിക്കും.  ശരീരത്തിന്‍റെ ഉന്മേഷം വീണ്ടെടുക്കാൻ കരിക്കിൻ വെള്ളം ഏറെ നല്ലതാണ്. 

2. തൈറോയ്ഡ് കുറയ്ക്കും : തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വർദ്ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും.

3. കിഡ്നി ശുദ്ധീകരിക്കും : കരിക്കിൻ വെള്ളം കിഡ്നി ശുദ്ധീകരിക്കാൻ സഹായിക്കുന്നു. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് 7 ദിവസം കൊണ്ട് ഇല്ലാതാക്കും. ഒപ്പം മൂത്രം കടന്നുപോകുന്ന ധമനികളും ബ്ലാഡറും ശുദ്ധീകരിക്കുന്നതും നാളികേര വെള്ളത്തിന്‍റെ ഗുണഫലങ്ങളില്‍ ഒന്നാണ്.

4. പ്രതിരോധശക്തി വർദ്ധിപ്പിക്കും : പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് കരിക്ക്. അത് പോലെ തന്നെയാണ് മോണസംബന്ധമായ അസുഖങ്ങള്‍ മുതല്‍ ടൈഫോയ്ഡ് പോലുള്ള അസുഖങ്ങള്‍ വന്ന ശേഷം ശരീരത്തിലുള്ള അണുക്കളെ നശിപ്പിക്കാൻ വരെ കരിക്കിന്‍ വെള്ളം സഹായിക്കും. 

5. തടി കുറയ്ക്കും : തടി കുറയ്ക്കാൻ ഏറ്റവും നല്ലതാണ് കരിക്ക്.  കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വിശപ്പ് കൃത്യമാകാനും അനാവശ്യ കൊഴുപ്പ് ഇല്ലാതാകാനും കരിക്കിന്‍ വെള്ളം സഹായിക്കും. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിന്‍ വെള്ളം ഗുണകരമാണ്.‌

6. വരണ്ട ചർമ്മം ഇല്ലാതാക്കും: ചർമ്മ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. വരണ്ട ചർമ്മം ഇല്ലാതാക്കാനും ചർമ്മം കൂടുതൽ തിളമുള്ളതാക്കാനും കരിക്കിൻ വെള്ളം സഹായിക്കും. 

Follow Us:
Download App:
  • android
  • ios