കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു.​ഗ്യാസ് ട്രബിൾ അകറ്റാൻ ഏറ്റവും നല്ലൊരു പ്രതിവിധിയാണ് കറിവേപ്പില. അലര്‍ജി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് നല്ലൊരു പരിഹാരമാണ് കറിവേപ്പില.

മലയാളികളുടെ കറികളിൽ തീർച്ചയായും കാണാവുന്ന ഒന്നാണ് 'കറിവേപ്പില. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ കറിവേപ്പില കറികൾക്ക് രുചിയും മണവും നൽകുന്നു. വിറ്റാമിന്‍ എയുടെ കലവറയായ കറിവേപ്പില നമ്മുടെ ശരീരത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഇലയാണ്. കറിവേപ്പില വീട്ടിൽ നട്ടുവളർത്തുന്നതാണ് ഏറെ നല്ലത്. കടകളിൽ നിന്ന് വാങ്ങുന്ന കറിവേപ്പിലയിൽ വിഷാംശം ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് പലർക്കും അറിയാം. എന്നാൽ നമ്മൾ അത് തന്നെ ഉപയോ​ഗിക്കും. കറിവേപ്പില ചേർക്കാത്ത കറി ചിലർക്ക് ആലോചിക്കാൻ പോലും പറ്റാത്ത ഒന്നാണ്. 

എല്ലാവിധ ആരോ​​ഗ്യ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണ് കറിവേപ്പില എന്ന് വേണമെങ്കിൽ പറയാം. കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു.​ഗ്യാസ് ട്രബിൾ അകറ്റാൻ ഏറ്റവും നല്ലൊരു പ്രതിവിധിയാണ് കറിവേപ്പില. അലര്‍ജി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് നല്ലൊരു പരിഹാരമാണ് കറിവേപ്പില. കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റാൻ സഹായിക്കും.

 ശരീരത്തിലെ കൊഴുപ്പ് കളയാനും ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും കറിവേപ്പില വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. വിഷ ജന്തുക്കള്‍ കടിച്ചാല്‍ കറിവേപ്പില, പാലിലിട്ട് വേവിച്ച് അരച്ച് ജന്തു കടിച്ചിടത്ത് തേച്ച്പിടിപ്പിച്ചാല്‍ വിഷം കൊണ്ടുള്ള നീരും വേദനയും ശമിക്കും.

പാ​ദങ്ങൾ വിണ്ടുകീറുന്നത് മിക്കവരുടെയും പ്രശ്നമാണ്. പാ​ദങ്ങൾ വിണ്ടുകീറുന്നത് തടയാൻ പച്ചമഞ്ഞളും കറിവേപ്പിലയും തുടര്‍ച്ചയായി മൂന്നു ദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. ചില കുട്ടികൾക്ക് ഇടവിട്ട് വയറ് വേദന വരാറുണ്ട്. കുട്ടികളിലെ വയറ് വേദന അകറ്റാൻ കറിവേപ്പില വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി അൽപം ഉലുവ പൊടിയും ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ, പേൻ ശല്യം, മുടികൊഴിച്ചിൽ എന്നിവ അകറ്റാൻ സഹായിക്കും.