Asianet News MalayalamAsianet News Malayalam

മുട്ടയെ ശത്രുവായി കാണേണ്ട; ദിവസവും മുട്ട കഴിച്ചാലുള്ള ​ഗുണങ്ങൾ

ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിന് വളരെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. കൂടാതെ, സ്തനാര്‍ബുദം തടയാൻ വളരെ നല്ലതാണ് മുട്ട. ദിവസവും മുട്ട കഴിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

health benefits of egg
Author
Trivandrum, First Published Dec 18, 2018, 8:45 AM IST

മുട്ട കഴിച്ചാൽ ശരീരഭാരം കൂടും, ഹൃദയസംബന്ധമായ അസുഖങ്ങൾ വരാം ഇങ്ങനെയൊക്കെയാണ് മുട്ടയെ കുറിച്ച് മിക്കവരും ചിന്തിച്ച് വച്ചിരിക്കുന്നത്. എന്നാൽ മിക്ക പഠനങ്ങളും പറയുന്നത് ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട എന്നാണ്. ദിവസവും ഒാരോ മുട്ട വീതം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ. 

ഒരു മുട്ടയിൽ 80 കലോറിയും ഏകദേശം 5 ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ കലവറയാണ് മുട്ട. കൂടാതെ മുട്ടയുടെ വെള്ളയിൽ റൈബോഫ്ളാവിൻ, വിറ്റാമിൻ ബി2 എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ​മുട്ടയുടെ മഞ്ഞ എല്ലാവരും ഒഴിവാക്കാറാണുള്ളത്.

health benefits of egg

100 ഗ്രാം മുട്ട മഞ്ഞയിൽ 1.33 ഗ്രാം കൊളസ്ട്രോളാണുള്ളത്. മാത്രമല്ല വിറ്റാമിൻ എ,ബി, ക്യാത്സ്യം,ഫോസ്ഫറസ്,ലെസിതിൻ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസം ഒരു മുട്ട കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ കാര്യമായി ബാധിക്കില്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിന് വളരെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. 

സ്ത്രീകൾ ആഴ്ച്ചയിൽ 3 മുട്ട വച്ചെങ്കിലും കഴിക്കാൻ ശ്രമിക്കുക.  മുട്ട സ്തനാര്‍ബുദം ഉണ്ടാകുന്നത് തടയും. മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്‍റെ സാന്നിധ്യം രക്​തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ശരീരത്തി​ന്‍റെ ശരിയായ പ്രവർത്തനത്തിന്​ ഇലക്​ട്രോലൈറ്റായി പ്രവർത്തിക്കുന്ന ധാതുവാണ്​ പൊട്ടാസ്യം. അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ പഠന പ്രകാരം മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന പെപ്​റ്റൈഡ്​ എന്ന പ്രോട്ടീൻ ഘടകം രക്​തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പറയുന്നു. 

Follow Us:
Download App:
  • android
  • ios