Asianet News MalayalamAsianet News Malayalam

രാവിലെ എഴുന്നേറ്റയുടൻ ജീരകവെള്ളം കുടിക്കാം... നേടാം ഈ അഞ്ച് ഗുണങ്ങൾ!

രുചിക്ക് പുറമെ ജീരകത്തിനുള്ള ഔഷധഗുണത്തെ കുറിച്ചും മിക്കവര്‍ക്കും അറിവുണ്ട്. എന്നാല്‍ രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ജീരകവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ പറ്റി പലര്‍ക്കുമറിയില്ല

health benefits of having cumin water in morning
Author
Trivandrum, First Published Oct 19, 2018, 4:16 PM IST

കറികളിലോ മറ്റേതെങ്കിലും ഭക്ഷണത്തിലോ ഒക്കെ ജീരകം ചേര്‍ക്കുന്നത് പതിവാണ്. രുചിക്ക് പുറമെ ജീരകത്തിനുള്ള ഔഷധഗുണത്തെ കുറിച്ചും മിക്കവര്‍ക്കും അറിവുണ്ട്. എന്നാല്‍ രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ് ജീരകവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ പറ്റി പലര്‍ക്കുമറിയില്ല. എഴുന്നേറ്റ് മറ്റെന്തെങ്കിലും കഴിക്കും മുമ്പ് ഒരു കപ്പ് വെള്ളത്തില്‍ ഒരു സ്പൂണ്‍ നിറയെ ജീരകമിട്ട്, ഇത് തിളപ്പിച്ച് കുടിക്കുകയാണ് വേണ്ടത്. ദിവസം മുഴുവന്‍ ഇത് ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

നമ്മുടെ ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന എന്‍സൈമുകളെ ഉത്പാദിപ്പിക്കാന്‍ ജീരകം സഹായിക്കും. പഞ്ചസാര, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്സ് എന്നിവയെല്ലാം ജീരകം എളുപ്പത്തില്‍ ദഹിപ്പിക്കുന്നു. ഇതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് നമുക്ക് രക്ഷപ്പെടാം

രണ്ട്...

health benefits of having cumin water in morning

ജീരകത്തില്‍ പ്രകൃത്യാ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തില്‍ കയറിപ്പറ്റിയിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇതിലൂടെ വിവിധ ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്കാകുന്നു. 

മൂന്ന്...

വിശപ്പിനെ വരുതിയിലാക്കുകയും, ദഹനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ശരീരത്തിലടിയുന്ന കൊഴുപ്പിന്‍റെ അളവിനെ ഇത് നിയന്ത്രിക്കുന്നു. അനാവശ്യമായി കൊഴുപ്പടിയാതിരിക്കുന്നത് ശരീരവണ്ണം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നു. 

നാല്...

ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കൂടുന്നത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ജീരകം ചിത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിനെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 

അഞ്ച്...

health benefits of having cumin water in morning

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വെറുംവയറ്റില്‍ ജീരകവെള്ളം കുടിക്കുന്നത് സഹായിക്കും. അയേണ്‍, വിറ്റാമിന്‍-എ, വിറ്റാമിന്‍-സി എന്നിവ കൊണ്ട് സമ്പുഷ്ടമായ ജീരകം ശരീരത്തിന്‍റെ പ്രതിരോധ വ്യവസ്ഥയെ കേടുപാട് കൂടാതെ കാക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ പകുതിയിലധികം രോഗങ്ങളില്‍ നിന്ന് നമുക്ക് എളുപ്പത്തില്‍ മുക്തി നേടാം.

Follow Us:
Download App:
  • android
  • ios