Asianet News MalayalamAsianet News Malayalam

കടുക് നിസാരക്കാരനല്ല; ​ഗുണങ്ങൾ പലതാണ്

ശരീരഭാരം കുറയ്ക്കാൻ കടുക് കഴിക്കുന്നത് നല്ലതാണെന്നാണ് ഇം​ഗ്ലണ്ട് ഓക്സ്ഫോർഡ് പോളിടെക്നിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. ഒരു ടീസ്പൂൺ കടുക് കഴിക്കുന്നത് നാല് കലോറി കുറയ്ക്കാമെന്നാണ് ​പഠനത്തിൽ പറയുന്നത്. കടുക്കെണ്ണ കഴിക്കുന്നതിലൂടെ ശരീരത്തിലെ 25 ശതമാനത്തോളം കൊഴുപ്പ് കുറയ്ക്കാനാകുമെന്ന് ​ഗവേഷകർ പറയുന്നു.

Health Benefits Of Mustard
Author
Trivandrum, First Published Feb 14, 2019, 3:16 PM IST

വലുപ്പത്തിൽ ചെറുതെങ്കിലും ​ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് കടുക്. മിക്ക കറികൾക്കും നമ്മൾ കടുക് ഉപയോ​ഗിക്കാറുണ്ട്. പക്ഷേ കടുകിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല. ശരീരഭാരം കുറയ്ക്കാൻ കടുക് 
കഴിക്കുന്നത് നല്ലതാണെന്നാണ് ഇം​ഗ്ലണ്ട് ഓക്സ്ഫോർഡ് പോളിടെക്നിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ഒരു ടീസ്പൂൺ കടുക് കഴിക്കുന്നത് നാല് കലോറി കുറയ്ക്കാമെന്നാണ് ​പഠനത്തിൽ പറയുന്നത്. കടുക്കെണ്ണ കഴിക്കുന്നതിലൂടെ ശരീരത്തിലെ 25 ശതമാനത്തോളം കൊഴുപ്പ് കുറയ്ക്കാനാകുമെന്ന് ​ഗവേഷകർ പറയുന്നത്. അത് കൂടാതെ കടുക്കെണ്ണ ശരീരത്തിലെ മെറ്റബോളിസം കൂട്ടാനും സഹായിക്കുന്നു. 

Health Benefits Of Mustard

സെലേനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ കടുക് ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ മഗ്നീഷ്യം ബിപി കുറയ്ക്കാനും സ്ത്രീകളിലെ  ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ്. 

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കടുക്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാനും ഏറ്റവും നല്ലതാണ് കടുക്. ഇതിലെ സോലുബിള്‍ ഡയെറ്ററി ഫൈബറാണ് ഈ ഗുണം നല്‍കുന്നത്. ഇതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും.
 

Follow Us:
Download App:
  • android
  • ios