Asianet News MalayalamAsianet News Malayalam

പാഷൻ ഫ്രൂട്ട് കഴിച്ചാലുള്ള ​ആരോ​ഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല

ധാരാളം പോഷകഗുണങ്ങളുളള ഫലമാണ് പാഷന്‍ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ഗുണമാണ് ഇവ ജ്യൂസാക്കി കുടിക്കുന്നത്. രണ്ട് നിറത്തിലുളള പാഷന്‍ ഫ്രൂട്ടുണ്ട്. ചുവപ്പ, മഞ്ഞ നിറത്തിലുണ്ടെങ്കിലും മഞ്ഞയാണ് ജ്യൂസ് ഉണ്ടാക്കാൻ കൂടുതലായി ഉപയോഗിക്കുന്നത്. ഉദര സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ വളരെ നല്ലൊരു ഫ്രൂട്ടാണ് ഇത്. 

health benefits of passion fruit
Author
Trivandrum, First Published Dec 16, 2018, 9:04 AM IST

നാട്ടിൻ പുറങ്ങളിൽ സുലഭമായി കിട്ടുന്ന പഴമാണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ട് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 2, ഫോലേറ്റ്, കോളിന്‍ എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന്‍ ഫ്രൂട്ട്. പ്രമേഹരോ​ഗികൾ ദിവസവും ഒരു കപ്പ് പാഷൻ ഫ്രൂട്ട് കഴിക്കുന്നത് ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു. 

മലബന്ധ പ്രശ്നങ്ങള്‍ തടയാന്‍ സഹായിക്കും. സന്ധിവാതം, വന്ധ്യത, വിഷാദം എന്നിവയെയും ചെറുക്കാന്‍ സഹായിക്കുന്നു. ആസ്ത്മ രോഗ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസിന് കഴിയും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇതിന്റെ ജ്യൂസ് ശരീരത്തില്‍ ഒരു ആന്റി ഓക്സിഡന്റായും  പ്രവർത്തിക്കുന്നു.

health benefits of passion fruit

ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലൊരു ഒറ്റമൂലിയായും മലബന്ധ പ്രശ്നങ്ങള്‍ നേരിടുന്നവർക്ക് നല്ലൊരു പരിഹാര മാർഗ്ഗവും കൂടിയാണ് ഇത്. അസിഡിറ്റി, അൾസർ, പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു മരുന്നാണ് പാഷൻ ഫ്രൂട്ട്. ഉറക്കമില്ലായ്മയ്ക്കും നല്ലൊരു മരുന്നാണ് പാഷൻ ഫ്രൂട്ട്. രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപേ പാഷൻ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. 

Follow Us:
Download App:
  • android
  • ios