ദിവസവും ഒരു നുള്ള് കുരുമുളക് കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. കുരുമുളക് ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിക്കും. ജലദോഷം, ചുമ പോലെ അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റിനിര്‍ത്തുന്നു.
പനി, ജലദോഷം എന്നിവ മാത്രമല്ല എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള ഉത്തമപരിഹാരമാണ് കുരുമുളക്. ദിവസവും ഒരു നുള്ള് കുരുമുളക് കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. കുരുമുളക് ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിക്കും. ജലദോഷം, ചുമ പോലെ അലര്‍ജി സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റിനിര്‍ത്തുന്നു.
ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് കുരുമുളകിട്ട വെള്ളം. ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് വെള്ളത്തിന്റെ കുറവു കാരണമുണ്ടാകുന്ന പ്രശ്നങ്ങളുണ്ടാകില്ല.വയറും തടിയും കുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചെയ്യാവുന്ന നല്ലൊരു വഴിയാണ് കുരുമുളക് . ചര്‍മസൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് കുരുമുളക്.
രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോള്‍ നീക്കി രക്തപ്രവാഹം ശക്തമാകാന്‍ സഹായിക്കുന്നു. കുരുമുളക് ഉപയോഗിക്കുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ ഉദരത്തില്‍ കൂടുതല്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപാദിപ്പിക്കാന് പ്രേരണ നൽകും. ഈ ആസിഡ് പ്രോട്ടീനുകളെയും മറ്റ് ഭക്ഷണസാധനങ്ങളെയും ദഹിപ്പിക്കാന്‍ അനിവാര്യമാണ്. ഇതില്ലെങ്കില്‍ വായുക്ഷോഭം, ദഹനമില്ലായ്മ, മലബന്ധം, അതിസാരം, അസിഡിറ്റി എന്നിവയൊക്കെയുണ്ടാകും.
കുരുമുളക് കഴിക്കുന്നത് വഴി ഈ പ്രശ്നങ്ങളെയെല്ലാം അതിജീവിക്കാം. ഇതിനായി ഒരു ടേബിൾ സ്പൂൺ പുതിയതായി പൊടിച്ച കുരുമുളക് പാചകത്തിനിടെ ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇതുവഴി ഭക്ഷണം രുചികരവും അതോടൊപ്പം ഉദരത്തിന് ആരോഗ്യപ്രദവുമാകും.
