Asianet News MalayalamAsianet News Malayalam

മത്തങ്ങയുടെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് മത്തങ്ങ. ആ​ന്‍റി  ഓ​ക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. 

health benefits of pumpkin
Author
Trivandrum, First Published Nov 6, 2018, 10:15 PM IST

ദിവസവും മത്തങ്ങ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓ​ക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ആല്‍​ഫാ ക​രോ​ട്ടിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍, മ​റ്റു ഫൈ​റ്റോ​സ്‌​റ്റീ​റോ​ളു​കള്‍ ,​ നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്‌​നീ​ഷ്യം എ​ന്നി​വയുടെ കലവറയാണ് മ​ത്ത​ങ്ങ. 

മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു. പതിവായി മത്തങ്ങ കഴിക്കുകയാണെങ്കില്‍,  ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ മത്തങ്ങ സഹായിക്കും. ഹൃദയാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശേഷിയും മ​ത്ത​ങ്ങയിലുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ മത്തങ്ങ ജ്യൂസായോ അല്ലാതെയോ കഴിക്കാം. 

മത്തങ്ങയിൽ ധാ​രാ​ളം പ്രോ​ട്ടീന്‍ അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ കു​ട്ടി​ക​ളു​ടെ വ​ളര്‍​ച്ച​യ്‌​ക്ക് അ​ത്യു​ത്ത​മമാണ്. ഊര്‍​ജ്ജം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നാല്‍ വ്യാ​യാ​മ​ത്തി​ന് മുന്‍​പ് ക​ഴി​ക്കാന്‍ മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണ് മ​ത്ത​ങ്ങ​യു​ടെ കു​രു. പ്ര​മേ​ഹ​രോ​ഗി​കള്‍​ക്ക് ഉത്തമ ഔ​ഷ​ധ​മാ​ണ് മ​ത്ത​ങ്ങ​യു​ടെ കു​രു. ഇ​ത് ശ​രീ​ര​ത്തി​ലെ ഇന്‍​സു​ലി​ന്‍റെ തോ​ത് ക്ര​മീ​ക​രി​ക്കും. കി​ഡ്‌​നി​യു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ഉ​ത്ത​മ​മാ​ണ് മ​ത്ത​ങ്ങാ​ക്കു​രു.


 

Follow Us:
Download App:
  • android
  • ios