ഉപ്പ് ഇല്ലാത്ത ഭക്ഷണം അരോചകമാണ്, എന്നാല്‍ കഴിക്കുന്ന ഉപ്പിന്‍റെ അളവ് നോക്കാറുണ്ടോ?. പുതിയ പഠനങ്ങള്‍ അനുസരിച്ച് ആഹാരത്തില്‍ അമിതായി ഉപ്പിന്‍റെ അളവ് കൂടുന്നത് ഹൃദയസ്തംഭനത്തിന് കാരണമാകുന്നതായി റിപ്പോര്‍ട്ട്. വറുത്ത സാധനങ്ങള്‍, നട്ട്‌സ് എന്നിവയിലുള്ള ഉപ്പിന്‍റെ അളവ് കൂടുതലാണ്. സ്ത്രീകളും പുരുഷനും അടക്കമുള്ള 4630 പേരുടെ മൂത്രത്തിന്‍റെ സാംപിള്‍ പരിശോധനയിലൂടെയാണ് ഉപ്പിന്‍റെ അളവ് കൂടുന്നത് ഹൃദയസ്തംഭനം ഉണ്ടാക്കുന്നുവെന്ന പഠനറിപ്പോര്‍ട്ടിലേക്കെത്തിയത്. 

ഒരു ദിവസം 13.6 ഗ്രാം ഉപ്പ് നിങ്ങളുടെ ശരീരത്ത് എത്തുന്നത് വളരെ അപകടമാണെന്നും പഠനത്തില്‍ പറയുന്നു. ഹൃദയസ്തംഭനത്തിന്‍റെ കാര്യം മാത്രമാണ് പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഉപ്പിന്റെ അളവ് കൂടുന്നത് മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. 

തടിക്കുക - ഉപ്പിന്റെ അളവ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തടിക്കാന്‍ കാരണമാകും. നിങ്ങളുടെ ശരീരത്തിലെ ജലാംശം ഉപ്പ് കൂടുതലായും വലിച്ചെടുക്കും.

ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നു - അമിതമായി ഉപ്പിന്റെ അളവ് ശരീരത്തിലെത്തുന്നത് ഹൃദ്രോഗങ്ങള്‍ക്ക് കാരണാകുന്നു. ഹൃദയം ആരോഗ്യമായി ഇരിക്കാന്‍ ഉപ്പിന്റെ അളവ് കുറയ്ക്കുന്നതാണ് ഉത്തമം.

ആസ്ത്മ - ഉപ്പിന്റെ അളവ് ആഹാരത്തില്‍ അമിതമാകുന്നവര്‍ക്ക് ആസ്ത്മ വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. 

അമിതവണ്ണം - ഭാരം വര്‍ദ്ധിക്കുന്നതിന് ഉപ്പിന്റെ അളവ് അമിതമാകുന്നതും കാരണമാണ്. ഫ്രഞ്ച് ഫ്രൈസ് പോലുള്ളവയില്‍ ധാരാളം ഉപ്പ് അടങ്ങിയിരിക്കുന്നു. ഇത് അമിതമാകുന്നത് ഭാരം വര്‍ദ്ധിപ്പിക്കുന്നു.

കിഡ്‌നി സ്റ്റോണ്‍ - അമിതമായ ഉപ്പിന്റെ അളവ് കിഡ്‌നി സ്റ്റോണിന് കാരണമാകുന്നു.