വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍

First Published 27, Apr 2018, 10:55 PM IST
Healthy benefits of garlic
Highlights
  • വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കും. 

വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കും. അതും വെറും വയറ്റിലാണെങ്കില്‍ ഏറെ നല്ലത്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വെളുത്തുളളിക്ക് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദ്രോഗത്തെ അകറ്റാനും കഴിവുണ്ട്. 

ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങളും വിറ്റാമിനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുളള വെളുത്തുളളി മഗ്നീഷ്യം, വിറ്റമിന്‍ ബി 6, വിറ്റമിന്‍ സി, സെലെനിയം, ചെറിയ അളവില്‍ കാത്സ്യം, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റമിന്‍ ബി 1 എന്നിവയാല്‍ സമ്പുഷ്ടമാണ്. പനി, ജലദോഷം എന്നിവയ്ക്കുളള ഔഷധമായി ഉപയോഗിക്കാം. 

അസിഡിറ്റി, ദഹനപ്രശ്‌നം എന്നിവയ്ക്കും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചത് വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ശമനം ലഭിക്കും. വെളുത്തുളളി വെറും വയറ്റില്‍ കഴിക്കുന്നത് തടി കുറയാന്‍ സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിക്കുന്നത് ഉപകരിക്കും.


 

loader