എക്കിള്‍ ആര്‍‌ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒന്നാണ്. ചിലര്‍ക്ക് എക്കിള്‍ പെട്ടെന്ന് പോകും എന്നാല്‍ രണ്ട് ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന എക്കിളുകളും ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന എക്കിളുകളും സൂക്ഷിക്കണം. 

എക്കിള്‍ ആര്‍‌ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒന്നാണ്. ചിലര്‍ക്ക് എക്കിള്‍ പെട്ടെന്ന് പോകും എന്നാല്‍ രണ്ട് ദിവസത്തിൽ കൂടുതൽ നീണ്ടു നിൽക്കുന്ന എക്കിളുകളും ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന എക്കിളുകളും സൂക്ഷിക്കണം. എന്തെങ്കിലും രോഗത്തിന്‍റെ ലക്ഷണമാകാം. ശ്വാസകോശത്തില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ കൊണ്ടും എക്കില്‍ വരാം. 

വിട്ടുമാറാത്ത എക്കിൾ വന്നാൽ അത് ഭക്ഷണം കഴിക്കുന്നതിനെയും ഉറക്കത്തെയും നിങ്ങളുടെ ജീവിതത്തെയും ബാധിക്കും. ഡയഫ്രത്തിന്റെ ചുരുങ്ങൽ മൂലമാകാം എക്കിള്‍ വരുന്നത്. ഭക്ഷണം വയറുനിറയെ കഴിക്കുന്നത് മൂലവും എക്കിള്‍ ഉണ്ടാകാറുണ്ട്.