രാത്രി ഭക്ഷണം വെെകി കഴിക്കുന്നവരാണ് ഇന്ന് അധികവും. പലരും രാത്രി കാലറി കൂടിയ ഭക്ഷണങ്ങൾ വലിച്ചുവാരി കഴിച്ചശേഷം ഉടനെ കിടക്കാറാണ് പതിവ്. അത് കൊളസ്ട്രോൾ, പൊണ്ണത്തടി, പ്രമേഹം പോലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. കാലറി കൂടിയ വിഭവങ്ങൾ ഉള്‍പ്പെട്ട അത്താഴം കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഹൃദ്രോഗവും പ്രമേഹവുമാണെന്ന് പഠനം. ആറുമണിക്ക് ശേഷം ഹൈ കാലറി അടങ്ങിയ ആഹാരങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരിലാണ് ഇത് ഉണ്ടാകാനുള്ള സാധ്യതയെന്ന് പഠനത്തിൽ പറയുന്നു. വെെകാതെ ഹൃദയത്തെയും അത് ബാധിക്കാം.  

2,000 കാലറിയാണ് നിങ്ങളുടെ ദിവസവുമുള്ള ഡയറ്റ് എങ്കില്‍ വൈകിട്ട് ആറുമണിക്ക് ശേഷം നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിലെ ഓരോ കാലറിയും ആരോഗ്യത്തിന് ഹാനികരമാണ്. ഓരോ 30 % മോ അതിലധികമോ കാലറിയാണ് ആറുമണിക്ക് ശേഷമുള്ള ആഹാരമെങ്കില്‍ മേല്‍പ്പറഞ്ഞ ഹൃദ്രോഗം വരാനുള്ള സാധ്യത 23 ശതമാനമാണ്. പ്രമേഹ സാധ്യത 19 ശതമാനവും. അത് കൊണ്ട് രാത്രി അമിതകാലറിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. 18 മുതൽ 76 വരെ പ്രായമുള്ള ആളുകളിലാണ് പഠനം നടത്തിയത്. ഷിക്കാഗോയിൽ നടന്ന അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷനിൽ പഠനം അവതരിപ്പിച്ചു.