116 കിലോ ഭാരമുണ്ടായിരുന്ന മുഹമ്മദ്‌ ലയ്‌ക്വിദീന്‍ എന്ന യുവാവ്‌ 52 കിലോയാണ്‌ കുറച്ചത്‌. ക്യത്യമായ ഡയറ്റിലൂടെയാണ് ഈ യുവാവ് തടി കുറച്ചത്. മുഹമ്മദിന് ഇപ്പോൾ 64 കിലോയാണ് ഭാരം. മുഹമ്മദിന്റെ ആ ഡയറ്റിങ്‌ എങ്ങനെയായിരുന്നുവെന്ന്‌ അറിയണ്ടേ.

മിക്കവരും തടികുറയ്‌ക്കാന്‍ പ്രധാനമായി ചെയ്യാറുള്ളത്‌ ഡയറ്റ്‌ തന്നെയാണ്‌. പലരും പലതരത്തിലുള്ള ഡയറ്റാണ്‌ ചെയ്യുന്നത്‌. ചിലര്‍ ഡയറ്റിന്റെ പേരില്‍ ഭക്ഷണം പോലും കഴിക്കാതെ പട്ടിണി കിടക്കാറുമുണ്ട്‌. ശരിയായ രീതിയില്‍ ഡയറ്റ്‌ ചെയ്‌താല്‍ തടി കുറയ്‌ക്കാനാകും. എന്നാല്‍ കൃത്യമായ ഡയറ്റ്‌ പലര്‍ക്കും ഇപ്പോഴും അറിയില്ല.

116 കിലോ ഭാരമുണ്ടായിരുന്ന മുഹമ്മദ്‌ ലയ്‌ക്വിദീന്‍ എന്ന യുവാവ്‌ 52 കിലോയാണ്‌ കുറച്ചത്‌. എങ്ങനെയാണെന്നല്ലേ നിങ്ങള്‍ ആലോചിക്കുന്നത്‌. ക്യത്യമായ ഡയറ്റ്‌ ചെയ്‌താണ്‌ തടി കുറച്ചതെന്ന്‌ ഇരുപത്തിരണ്ടുകാരനായ മുഹമ്മദ്‌ പറയുന്നു. നല്ലക്ഷമ ഉണ്ടെങ്കില്‍ മാത്രമേ തടി കുറയ്‌ക്കാന്‍ സാധിക്കുവെന്നാണ്‌ മുഹമ്മദ്‌ പറയുന്നത്‌.

മുഹമ്മദിന്‌ ഇപ്പോള്‍ 64 കിലോയാണ്‌ ഭാരം. തടി കുറയ്‌ക്കാന്‍ താല്‍പര്യമുള്ളവര്‍ മുഹമ്മദ്‌ ചെയ്‌ത ആ ഡയറ്റ്‌ കൃത്യമായി ചെയ്‌താല്‍ മതി. മുഹമ്മദിന്റെ ആ ഡയറ്റിങ്‌ എങ്ങനെയായിരുന്നുവെന്ന്‌ അറിയണ്ടേ.

1. ആദ്യം രാവിലെ ഉറക്കമുണര്‍ന്നാല്‍ അരലിറ്റര്‍ ഡിറ്റോക്‌സ്‌ വെള്ളം കുടിക്കുക.(വെള്ളരിക്ക,കത്തിരിക്ക,നാരങ്ങ എന്നിവ അടങ്ങിയ വെള്ളം.)

2. പുഴുങ്ങിയ മുട്ടയുടെ വെള്ള- 6 എണ്ണം, ഗോതമ്പ്‌ ബ്രഡ്‌- 2 എണ്ണം(പീനട്ട്‌ ബട്ടര്‍ വേണമെങ്കില്‍ ചേര്‍ക്കാം), സോയ പാല്‍ - 1 കപ്പ്‌

3. ഉച്ചയ്‌ക്ക്‌ 1 മണിക്ക്‌ - റൊട്ടി- 2 എണ്ണം, ഡാല്‍ കറി അല്ലെങ്കില്‍ ചിക്കന്‍ കറി ഒലീവ്‌ ഓയിലില്‍ പാകം ചെയ്‌തതു. 

4. ഉച്ചഊണ്‌ കഴിഞ്ഞതിന്‌ ശേഷം( 3 മണിക്ക്‌)- തൈര്‌ 1 സ്‌പൂണ്‍, നാലോ അഞ്ചോ ഡ്രൈ ഫ്രൂട്ടസ്‌.

5. രാത്രി അത്താഴത്തിന്‌- ഗ്രില്‍ഡ്‌ ചിക്കന്‍( 2 കഷ്‌ണം), വെള്ളരിക്ക- 2 പീസ്‌, ക്യാരറ്റ്‌- 2 എണ്ണം. 

6. രാത്രി ഉറങ്ങുന്നതിന്‌ അരമണിക്കൂര്‍ മുമ്പ്‌- 1 കപ്പ്‌ പാല്‍ 

ഈ യുവാവിനെ തടി കുറയ്‌ക്കാന്‍ സഹായിച്ചത്‌ ക്യത്യമായ ഡയറ്റ്‌ മാത്രമല്ല. മറിച്ച്‌ യോഗ കൂടിയാണെന്ന്‌ മുഹമ്മദ്‌ പറയുന്നു. മനസികസമ്മര്‍ദ്ദം കുറയ്‌ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും യോഗ ദിവസവും ചെയ്യുന്നത്‌ ഗുണം ചെയ്യുമെന്നും മുഹമ്മദ്‌ പറയുന്നു.