Asianet News MalayalamAsianet News Malayalam

അസിഡിറ്റി പ്രശ്നം അലട്ടുന്നുവോ; എങ്കിൽ ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ് അസിഡിറ്റി. മസാലയും എരിവുമുള്ള ഭക്ഷണങ്ങളാണ് പ്രധാനമായി അസിഡിറ്റി ഉണ്ടാക്കുന്നത്. തെറ്റായ ഭക്ഷണശൈലിയും കടുത്ത മാനസിക സംഘര്‍ഷങ്ങളുമാണ് അസിഡിറ്റിയുടെയും തുടര്‍ന്നുണ്ടായേക്കാവുന്ന അള്‍സറിന്‍റെയും അടിസ്ഥാനകാരണങ്ങള്‍.

Home Remedies For Acidity
Author
Trivandrum, First Published Nov 30, 2018, 5:35 PM IST

ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ് അസിഡിറ്റി. വയറ്റില്‍ ആസിഡ് ഉല്‍പാദനം കൂടുമ്പോഴാണ് ഇതു സംഭവിക്കുന്നത്. അസിഡിറ്റിയുണ്ടാക്കുന്നതില്‍ ഭക്ഷണങ്ങള്‍ക്ക് പ്രധാന പങ്കുണ്ട്. മസാലയും എരിവുമുള്ള ഭക്ഷണങ്ങളാണ് പ്രധാനമായി അസിഡിറ്റി ഉണ്ടാക്കുന്നത്.

തെറ്റായ ഭക്ഷണശൈലിയും കടുത്ത മാനസിക സംഘര്‍ഷങ്ങളുമാണ് അസിഡിറ്റിയുടെയും തുടര്‍ന്നുണ്ടായേക്കാവുന്ന അള്‍സറിന്‍റെയും അടിസ്ഥാനകാരണങ്ങള്‍. കൃത്യസമയത്ത് ആഹാരം കഴിക്കാതിരിക്കുക, മദ്യപാനവും പുകവലിയും, ആഹാരം കഴിഞ്ഞയുടനെയുള്ള പകലുറക്കം അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ചിലരില്‍ അസിഡിറ്റി ഉണ്ടാക്കുന്നു. അസിഡിറ്റി പ്രശ്നം അകറ്റാൻ ഇവ പരീക്ഷിച്ച് നോക്കൂ...

 കറുവപ്പട്ട...
 
  അസിഡിറ്റി അകറ്റാൻ വളരെ നല്ലതാണ് കറുവപ്പട്ട. ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്നത് അസിഡിറ്റിയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കും. കറുവപ്പട്ട ചായയിൽ ചേർത്ത് കുടിക്കുന്നതും ആരോ​ഗ്യത്തിന് ​വളരെ നല്ലതാണ്.

Home Remedies For Acidity

ഏലയ്ക്ക...

ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് അസിഡിറ്റിക്കുള്ള മറ്റൊരു പരിഹാരമാണ്. വയറ്റിലെ പല പ്രശ്‌നങ്ങള്‍ക്കും ഉപയോഗിക്കുന്ന യൂനാനി മരുന്നാണ് ഏലയ്ക്ക. ഇത് ആസിഡ് ഉല്‍പാദനത്തെ തടയുന്നു. 

Home Remedies For Acidity

  ജീരകം...

 ദിവസവും ജീരക വെള്ളം കുടിക്കുന്നത് അസിഡിറ്റിക്ക് നല്ലൊരു പരിഹാരമാണ്. ജീരകം വെറുതെ ചവച്ചരച്ച് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഉത്തമമാണ്. 

Home Remedies For Acidity

 

തുളസിയില...

തുളസിയില ചവച്ചരച്ചു കഴിക്കുന്നതും ഇതിട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് ഗാസ്ട്രിക് ആസിഡ് ഉല്‍പാദനം കുറയ്ക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ വളരെ നല്ലതാണ് തുളസിയില. തുളസിയില പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

Home Remedies For Acidity

ഇഞ്ചി...

  അസിഡിറ്റി അകറ്റാൻ ഏറ്റവും നല്ലതാണ് ഇഞ്ചി. ഇഞ്ചി ചൂടുവെള്ളത്തിലോ ചായയിലോ ചേർത്ത് കഴിക്കുന്നത് ​ഗ്യാസ് ട്രബിൾ പ്രശ്നം അകറ്റാൻ സഹായിക്കും. കുട്ടികൾക്ക് ഇടവിട്ട് ഉണ്ടാകാറുള്ള വയറുവേദന കുറയ്ക്കാൻ ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും തിളപ്പിച്ച ഇഞ്ചി വെള്ളം നൽകുക. 

Home Remedies For Acidity

കരിക്കിൻ വെള്ളം...

 ശരീരത്തിന് ഉന്മേഷം കിട്ടാൻ വളരെ നല്ലതാണ് കരിക്കിൻ വെള്ളം. കരിക്കിൻ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിന്‍ വെള്ളം ഗുണകരമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും വളരെ നല്ലതാണ് കരിക്കിൻ വെള്ളം.

Home Remedies For Acidity

പഴം...

അസിഡിറ്റി പ്രശ്നം അകറ്റാൻ വളരെ നല്ലതാണ് പഴം. ദിവസവും ഒരു പഴം വച്ചെങ്കിലും കഴിക്കുന്നത് മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കും. പഴത്തിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുണ്ട്. 

Home Remedies For Acidity

നെല്ലിക്ക...

നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും പ്രതിരോധശേഷി കൂട്ടാനും ദിവസവും ഒാരോ നെല്ലിക്ക കഴിക്കാം.നെല്ലിക്ക ഒാർമ്മശക്തി വർധിക്കാനും സഹായിക്കുന്നു. 

 

Home Remedies For Acidity


 

Follow Us:
Download App:
  • android
  • ios