ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മോണരോഗം അകറ്റാനാകും.
മോണരോഗം ചിലരിൽ ഏറ്റവും വലിയ പ്രശ്നമായി കണ്ട് വരുന്നു. മോണവീക്കം ഇപ്പോൾ സ്ഥിരമായി കണ്ട് വരുന്ന ഒന്നാണ്. ചിലരിൽ പല്ല് തേയ്ക്കുമ്പോൾ അമിതമായി രക്തസ്രവം കണ്ട് വരുന്നു. പല്ലിനും മോണയ്‌ക്കും ഇടയ്‌ക്കുള്ള വിടവുകൾ, ആടുന്ന പല്ലുകൾ, പല്ലുകൾക്ക് ഇടയിൽ രൂപപ്പെടുന്ന വിടവുകൾ, വായ്‌നാറ്റം, മോണയിലെ രക്തസ്രാവം എന്നിവ പിന്നീട് വലിയ പ്രശ്നമായി മാറാറുണ്ട്. പല ഘടകങ്ങൾ മോണരോഗത്തിനു കാരണമായേക്കാം. പല്ലിൽ പതിവായുണ്ടാകുന്ന ബാക്‌ടീരിയ തന്നെയാണ് മോണരോഗത്തിന് പ്രധാനകാരണം.
വായുടെ ശുചിത്വക്കുറവ്, പ്രതിരോധവ്യവസ്ഥയെ തകാരാറിലാക്കുന്ന മരുന്നുകളുടെ ഉപയോഗം, വൈറസ് രോഗബാധകൾ, പിരിമുറുക്കം, അനിയന്ത്രിതപ്രമേഹം, അമിതമദ്യപാനം, പുകയിലയുടെ ഉപയോഗം, ഗർഭകാലത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ എന്നിവയും മോണരോഗത്തിന് കാരണമാകുന്നു. സ്വയം പരിചരിക്കുന്നതുതന്നെയാണ് മോണരോഗത്തിന് എതിരെയുള്ള ഏറ്റവും നല്ല പ്രതിവിധി.ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മോണരോഗം തടയാനാകും. വായിലെ ശുചിത്വമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.
ദിവസവും രണ്ട് നേരമെങ്കിലും പല്ല് തേയ്ക്കാൻ ശ്രമിക്കുക. ദിവസവും ഉപ്പിട്ട വെള്ളം ഉപയോഗിച്ച് വായ് നല്ലപ്പോലെ കഴുകാൻ ശ്രമിക്കുക. മൃദുവായ ബ്രഷ് ഉപയോഗിച്ചു വേണം പല്ല് തേയ്ക്കേണ്ടത്. പല്ലിട ദിവസേന വൃത്തിയാക്കുക. ഇതിനായി പ്രത്യേകം ബ്രഷോ പല്ല് കുത്തിയോ വയ്ക്കുന്നത് നല്ലതാണ്. മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. മോണരോഗം കൂടാൻ പ്രധാനകാരണങ്ങളിലൊന്നാണ് മധുരഭക്ഷണങ്ങൾ.
