മുഖത്തെ കറുത്ത പാടുകൾ മാറാൻ പലതരത്തിലുള്ള മരുന്നുകളും ഉപയോ​ഗിച്ച് കാണും. പലതരത്തിലുള്ള ക്രീമുകളും മുഖത്ത് പുരട്ടിയിട്ടും വലിയ മാറ്റമൊന്നും ഉണ്ടായി കാണില്ല. മുഖക്കുരു, മുഖത്തെ കറുത്തപാടുകൾ, മുഖത്തെ ചുളിവുകൾ, ഇവയെല്ലാം മാറ്റാൻ വീട്ടിൽ തന്നെ ചില പൊടി ക്കെെകളുണ്ട്.

മുഖത്തെ കറുത്ത പാടുകൾ മാറാൻ പലതരത്തിലുള്ള മരുന്നുകളും ഉപയോ​ഗിച്ച് കാണും. പലതരത്തിലുള്ള ക്രീമുകളും മുഖത്ത് പുരട്ടിയിട്ടും വലിയ മാറ്റമൊന്നും ഉണ്ടായി കാണില്ല. മുഖക്കുരു, മുഖത്തെ കറുത്തപാടുകൾ, മുഖത്തെ ചുളിവുകൾ, ഇവയെല്ലാം മാറ്റാൻ വീട്ടിൽ തന്നെ ചില പൊടി ക്കെെകളുണ്ട്. സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഒലീവ് ഓയില്‍. ഇത് മുഖത്തെ പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 മുഖത്തെ പാടുകള്‍ മാറ്റുന്നതിന് അല്‍പം ഒലീവെണ്ണ ചൂടാക്കി തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുഖത്തെ ഇരുണ്ട നിറത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. മുഖത്തെ ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നതിനും മുഖത്തിന്റെ ആരോഗ്യത്തിനും ഒലീവ് ഓയില്‍ സഹായിക്കുന്നു.

മുഖത്തെ കറുത്തപാടുകൾ മാറാൻ സഹായിക്കുന്ന മറ്റൊന്നാണ് ചന്ദനം. ചന്ദനം അരച്ച് പുരട്ടുന്നതും പാടുകള്‍ മാറാന്‍ സഹായിക്കും. ചന്ദനപ്പൊടി പനിനീരിലോ പാലിലോ കുഴച്ച് പാടുകളില്‍ പുരട്ടുക. ഇത് അകാല വാര്‍ദ്ധക്യത്തിന്റെ ഫലമായി ഉണ്ടാവുന്ന ചുളിവുകള്‍ക്കും പാടുകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചന്ദനം.

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ബദാം നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അല്‍പം ചന്ദനം പാലില്‍ കുതിര്‍ത്ത് ഇത് അരച്ച് പുരട്ടുക. അതിനുശേഷം തൊലി കളഞ്ഞ് നന്നായി അരയ്ക്കുക. ഈ കുഴമ്പില്‍ കുറച്ച് പനിനീരൊഴിച്ച് മുഖത്ത് പുരട്ടുക. ഇത് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. 

മുഖത്തെ കറുത്തപാടുകൾ മാറാനും മുഖത്തെ ചുളിവും മാറാനും ഏറ്റവും നല്ലതാണ് നാരങ്ങ നീര്. മുഖത്തെ പാടുകള്‍ മാറ്റുന്നതിനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും അല്‍പം നാരങ്ങ നീരില്‍ തേന്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിലെ പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നാരങ്ങ വെള്ളം കുടിക്കുന്നത് അമിത കൊഴുപ്പ് മൂലം ശരീരത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല സ്ട്രെച്ച് മാര്‍ക്സ് പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നു. 

മുഖത്തെ കറുത്ത പാടുകൾ മാറാൻ ഏറ്റവും നല്ലതാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ ഉപയോഗിച്ച് സ്‌ക്രബ് ചെയ്താല്‍ പാടുകള്‍ മങ്ങുകയും അവ മാറുകയും ചെയ്യും. ബേക്കിംഗ് സോഡയില്‍ വെള്ളം ചേര്‍ത്ത് കുഴച്ച് 12 മിനിറ്റ് നേരം സ്‌ക്രബ് ചെയ്യുക. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലാണ് ഇത്.