പച്ചക്കറി, മൽസ്യം, മാംസം തുടങ്ങിയവയും ഭക്ഷണത്തിനൊപ്പം സൂക്ഷിക്കാറുണ്ട്. പലതരം ഭക്ഷണ സാധനങ്ങൾ ഇത്തരത്തിൽ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിലാണ് നമ്മൾ സൂക്ഷിക്കാറുള്ളത്. ഇത് ഭക്ഷണത്തെ കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നു. എന്നാൽ ബാക്കിവന്ന ഭക്ഷണങ്ങൾ മാത്രമല്ല നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുള്ളത്. പച്ചക്കറി, മൽസ്യം, മാംസം തുടങ്ങിയവയും ഭക്ഷണത്തിനൊപ്പം സൂക്ഷിക്കാറുണ്ട്. പലതരം ഭക്ഷണ സാധനങ്ങൾ ഇത്തരത്തിൽ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതെ പോകരുത്. ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം.

  1. പഴങ്ങളും പച്ചക്കറികളും കഴുകുന്നത്

എല്ലാത്തരം പച്ചക്കറികളും പഴങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് മുമ്പ് കഴുകേണ്ടതില്ല. കോളിഫ്ലവർ, ക്യാരറ്റ്, ഓറഞ്ച്, പേരയ്ക്ക എന്നിവ കഴുകാൻ പാടില്ല. ഇതിൽ ഈർപ്പം തങ്ങി നിന്നാൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലതരം രോഗങ്ങൾക്ക് വഴിയൊരുക്കുന്നു.

2. ഫ്രിഡ്ജിലെ തട്ടുകൾ

ഫ്രിഡ്ജിന്റെ ഓരോ തട്ടിലും വ്യത്യസ്തമായ തണുപ്പാണ് ഉണ്ടാകുന്നത്. ഇതിൽ ഓരോതരം ഭക്ഷണ സാധനങ്ങളാണ് സൂക്ഷിക്കേണ്ടതും. പാൽ സൂക്ഷിക്കേണ്ടിടത്ത് മൽസ്യം സൂക്ഷിക്കരുത്. അത്തരത്തിൽ ഓരോ ഭക്ഷണ സാധനങ്ങളും സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം. ഭക്ഷണങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ വേണ്ടിയാണ് ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്.

3. ബാക്കിവന്ന ഭക്ഷണം

ബാക്കിവന്ന ഭക്ഷണം അതുപോലെ ഫ്രിഡ്ജിൽ വയ്ക്കരുത്. ശരിയായ രീതിയിൽ മൂടിയതിന് ശേഷം മാത്രം ഇത്തരം ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം. അടച്ച് സൂക്ഷിച്ചില്ലെങ്കിൽ ഇതിൽ അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്. കൂടാതെ ഇത് മറ്റ് ഭക്ഷണങ്ങളും കേടുവരാൻ കാരണമാകുന്നു.

4. അമിതമായി പൊതിയരുത്

ഭക്ഷണ വസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതാണെങ്കിലും അമിതമായി പൊതിയുന്നത് ഒഴിവാക്കാം. ഇത് സാധനങ്ങൾ കേടുവരാൻ കാരണമാകുന്നു.