ചില ശീലങ്ങൾ നമ്മൾ അറിയാതെ വളർത്തുമൃഗങ്ങൾക്ക് ദോഷമുണ്ടാക്കുന്നു. അമിതമായി ഭക്ഷണം നൽകുക, വ്യായാമം ചെയ്യിക്കാതിരിക്കുക തുടങ്ങി പലതരം കാര്യങ്ങളിലും നമ്മൾ വിട്ടുവീഴ്ച ചെയ്യാറുണ്ട്.

വളർത്തുമൃഗങ്ങൾ എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണമെന്നാണ് നമ്മൾ ആഗ്രഹിക്കുന്നത്. എന്നാൽ ചില ശീലങ്ങൾ നമ്മൾ അറിയാതെ വളർത്തുമൃഗങ്ങൾക്ക് ദോഷമുണ്ടാക്കുന്നു. അമിതമായി ഭക്ഷണം നൽകുക, വ്യായാമം ചെയ്യിക്കാതിരിക്കുക തുടങ്ങി പലതരം കാര്യങ്ങളിലും നമ്മൾ വിട്ടുവീഴ്ച ചെയ്യാറുണ്ട്. വീട്ടിൽ മൃഗങ്ങളെ വളർത്തുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. ഭക്ഷണക്രമീകരണം

പോഷക ആഹാരങ്ങളുടെ കുറവ് വളർത്തുമൃഗങ്ങളെ നന്നായി ബാധിക്കുന്നു. ബ്രീഡ്, പ്രായം, ആരോഗ്യം എന്നിവ കണക്കിലെടുക്കാതെ ഭക്ഷണങ്ങൾ നൽകുന്നത് ഒഴിവാക്കണം. ഇത് പൊണ്ണത്തടി ഉണ്ടാവാനും കൃത്യമായ അളവിൽ പോഷകങ്ങൾ ലഭിക്കാതാവുകയും ചെയ്യുന്നു.

2. വ്യായാമം

മനുഷ്യർക്കും മൃഗങ്ങൾക്കും മാനസിക-ശാരീരിക ആരോഗ്യം നിലനിർത്തണമെങ്കിൽ വ്യായാമം അത്യാവശ്യമാണ്. അതിനാൽ തന്നെ വളർത്തുമൃഗങ്ങളെ ഇടയ്ക്കിടെ നടത്താൻ കൊണ്ടുപോകുന്നത് നല്ലതായിരിക്കും. ഇത് അവയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

3. വൃത്തിയുണ്ടാവണം

വളർത്തുമൃഗങ്ങൾക്ക് വൃത്തി വളരെ പ്രധാനമാണ്. ശരിയായ രീതിയിൽ വൃത്തിയില്ലെങ്കിൽ അണുബാധ, ചർമ്മാരോഗ്യ പ്രശ്നങ്ങൾ തുടങ്ങി പലതരം പ്രതിസന്ധികൾ നേരിടേണ്ടതായി വരും. രോമം, നഖം, ചെവി, കാൽപാദങ്ങൾ എന്നിവ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങളുടെ നല്ല ആരോഗ്യം വൃത്തി അത്യാവശ്യമാണ്.

4. വിശ്രമം

മൃഗങ്ങൾക്കും ശരിയായ രീതിയിൽ വിശ്രമം ലഭിക്കേണ്ടതുണ്ട്. അവയ്ക്കും അവരുടേതായ സ്വകാര്യത അത്യാവശ്യമാണ്. ഒറ്റക്കിരിക്കാനും വിശ്രമിക്കാനുമുള്ള സാഹചര്യങ്ങൾ വീട്ടിലൊരുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് അവയുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

5. ഡോക്ടറെ സമീപിക്കണം

വളർത്തുമൃഗങ്ങളെ ഇടയ്ക്കിടെ ഡോക്ടറെ കാണിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തേണ്ടതുണ്ട്. ഇത് രോഗങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാതെ കൃത്യമായ സമയങ്ങളിൽ വാക്സിനേഷൻ എടുക്കാനും മറക്കരുത്.