സോളാർ പാനുകൾ ഉപയോഗിച്ച് വൈദ്യുതി സംഭരിക്കാനും അതുവഴി വൈദ്യുതി ബില്ല് കുറയ്ക്കാനും കഴിയും. എന്നാൽ വൈദ്യുതി ഉപയോഗിക്കുന്നതുപോലെ അല്ല സോളാർ പാനുകൾ. അവ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

കാലം മാറുന്നതിനനുസരിച്ച് മറ്റെല്ലാ കാര്യങ്ങളെയും പോലെ തന്നെ വൈദ്യുതി ഉപയോഗവും കൂടുതലാവുകയാണ്. ഉപയോഗം കൂടുംതോറും ചാർജും വലിയ തോതിലുള്ള നിരക്കിലേക്കെത്തും. ഒപ്പം അമിതമായ നികുതി കൂടെ ആകുമ്പോഴേക്കും വൈദ്യുതി ബില്ല് അടക്കാൻ വലിയൊരു തുക തന്നെ കണ്ടെത്തേണ്ടതായി വരും. വൈദ്യുതിക്ക് പകരം ബദൽ സംവിധാനങ്ങൾ ഉള്ളതുകൊണ്ട് തന്നെ അവ ഉപയോഗിച്ച് ഇതിന് പരിഹാരം കാണാൻ സാധിക്കും. സോളാർ പാനലുകൾ ഉപയോഗിച്ച് വൈദ്യുതി സംഭരിക്കാനും അതുവഴി വൈദ്യുതി ബില്ല് കുറയ്ക്കാനും കഴിയും. എന്നാൽ വൈദ്യുതി ഉപയോഗിക്കുന്നതുപോലെ അല്ല സോളാർ പാനലുകൾ. അവ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാം. 

1. സോളാർ പാനലുകൾ സൂര്യപ്രകാശത്തെയാണ് വൈദ്യുതിയായി മാറ്റുന്നത്. അതിനാൽ തന്നെ സോളാർ വീട്ടിൽ സ്ഥാപിക്കുമ്പോൾ തെക്കോട്ട് അഭിമുഖമായതും മേൽക്കൂര ചരിഞ്ഞ രീതിയിലുമായിരിക്കണം ഉണ്ടാവേണ്ടത്. എങ്കിൽ മാത്രമേ കാര്യക്ഷമമായി സോളാർ പാനൽ ഉപയോഗപ്പെടുത്താൻ സാധിക്കൂ. അതിനാൽ തന്നെ എങ്ങനെയെങ്കിലും സ്ഥാപിക്കാതെ വിദഗ്ദ്ധരെ സമീപിക്കണം. 

2. എത്രത്തോളം സൂര്യപ്രകാശം ലഭിക്കുമോ അത്രത്തോളം നന്നായി ഊർജം ഉപയോഗിക്കാൻ സാധിക്കും എന്നതാണ് വസ്തുത. അതേസമയം സോളാർ പാനൽ സ്ഥാപിക്കുമ്പോൾ നിഴൽ വീഴാൻ സാധ്യതയുള്ള മരങ്ങളും തടസ്സങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്.

3. സോളാർ ഹീറ്റർ പാനലുകൾ സ്ഥാപിക്കുമ്പോൾ അത് വാട്ടർ ടാങ്കിന്റെ അടിഭാഗത്ത് നിന്നും അഞ്ചടി താഴ്ത്തിയാവണം സ്ഥാപിക്കേണ്ടത്.

4. സോളാർ പാനലുകൾ വാങ്ങുമ്പോൾ ഗുണനിലവാരമുള്ളത് നോക്കിയാവണം വാങ്ങേണ്ടത്. ദീർഘകാലം പ്രവർത്തി പരിചയമുള്ള കമ്പനികൾ തെരഞ്ഞെടുക്കാവുന്നതാണ്.

5. എന്തിനും ഏതിനും വൈദ്യുതി ഉപയോഗിക്കുന്നതുപോലെ സോളാർ ഉപയോഗിക്കാൻ പാടില്ല. ആവശ്യമുള്ളപ്പോൾ മാത്രം ലൈറ്റും ഫാനും ഉപയോഗിക്കാം. 

6. പൈപ്പിങ് ജോലികൾ പൂർത്തിയായി കഴിഞ്ഞാൽ പിന്നിടാണെങ്കിലും സോളാർ വാട്ടർഹീറ്ററുകൾ സ്ഥാപിക്കാൻ സാധിക്കുന്നതാണ്. 

7. ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രത്യേക വയറിങ് നൽകിയാൽ ചിലവ് കുറയ്ക്കാൻ സാധിക്കും.

8. വീട്ടിലെ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കണമെങ്കിൽ ഡിസി കറന്റിനെ എസി കറന്റാക്കി മാറ്റേണ്ടതുണ്ട്. എങ്കിൽ മാത്രമേ വോൾട്ടേജ് കൂടുകയുമുള്ളൂ. അതുകൊണ്ട് തന്നെ സോളാർ പാനലുകളുടെ എണ്ണം കൂട്ടി ഇൻവേർട്ടറുകൾ സ്ഥാപിക്കാവുന്നതാണ്.

9. റെസിഡെൻഷ്യൽ സോളാർ പാനലുകൾ സാധാരണമായി 150 മുതൽ 370 വാട്ട് വരെയാണ് വരുന്നത്. ഇനി പാനലുകളുടെ എണ്ണമാണെങ്കിൽ അത് നിങ്ങളുടെ ആവശ്യമനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്.

10. സോളാർ പാനലുകൾ കൃത്യമായി ഇടവേളകളിൽ പരിശോധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കൂടാതെ ഇടക്ക് വൃത്തിയാക്കി അറ്റകുറ്റപണികൾ ചെയ്യുകയും വേണം.

വീടിന്റെ ബാൽക്കണി ഒഴിച്ചിടേണ്ട, സിംപിളായി മനോഹരമാക്കാം; ഇത്രയേ ചെയ്യാനുള്ളൂ