വീടിന്റെ അകത്തളങ്ങൾ ഭംഗി കൂട്ടുന്നതിൽ ഇന്റീരിയറിന് പ്രധാന പങ്കുണ്ട്. വീടിന്റെ ആംബിയൻസും മൂടും എല്ലാം ഇന്റീരിയറിനെ അടിസ്ഥാനപ്പെടുത്തിയാണ് വരുന്നത്. വീടിന്റെ ഇന്റീരിയർ എന്ന് പറയുമ്പോൾ ആർട് വർക്കുകൾ മാത്രമല്ല
വീടിന്റെ അകത്തളങ്ങൾ ഭംഗി കൂട്ടുന്നതിൽ ഇന്റീരിയറിന് പ്രധാന പങ്കുണ്ട്. വീടിന്റെ ആംബിയൻസും മൂടും എല്ലാം ഇന്റീരിയറിനെ അടിസ്ഥാനപ്പെടുത്തിയാണ് വരുന്നത്. വീടിന്റെ ഇന്റീരിയർ എന്ന് പറയുമ്പോൾ ആർട് വർക്കുകൾ മാത്രമല്ല ഫ്ലോറിങ് മുതൽ നിലത്തിടുന്ന മാറ്റ് വരെ ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ ചില തെറ്റുകൾ നിരന്തരം അവർത്തിക്കാറുണ്ട്. അവ ഏതൊക്കെയെന്ന് അറിയാം.
ലൈറ്റിംഗ്
റൂമിന് ആംബിയൻസ് നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ലൈറ്റുകൾ. വീടുകളിൽ സാധാരണമായി കാണുന്ന ഒരു പ്രശ്നവും ലൈറ്റുകൾ തെരഞ്ഞെടുക്കുമ്പോൾ ഉണ്ടാകുന്ന അപാകതകളാണ്. സീലിംഗ് ഫിക്സ്ച്ചർ, ലെയർ ലൈറ്റ് എന്നിവക്ക് പകരം വാം ലൈറ്റുകൾ നൽകാവുന്നതാണ്. ഇത് റൂമിന് കൂടുതൽ ഭംഗി നൽകുന്നു.
റൂമിന്റെ വലിപ്പം
വീടൊരുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ഫർണിച്ചറുകൾ ഇടുന്നത്. വലിയ റൂമുകൾക്ക് ചെറിയ ഫർണിച്ചറുകൾ നൽകരുത്. ഇങ്ങനെ ചെയ്യുമ്പോൾ റൂമുകളിൽ സ്ഥലം ബാക്കിയാവുകയും അത് ഫിൽ ചെയ്യാൻ വീണ്ടും സാധനങ്ങൾ വെക്കുകയും ചെയ്യും. ഇത് റൂമിനെ കൂടുതൽ അലങ്കോലപ്പെടുത്തുന്നു. റൂമുകൾ ഫിൽ ആയി തോന്നിക്കാൻ എപ്പോഴും വലിയ ഫർണിച്ചറുകൾ ഇടുന്നതാണ് നല്ലത്.
സ്ഥലം നിറക്കരുത്
ഒരുപാട് വസ്തുക്കൾ നിറച്ച് റൂം അലങ്കരിക്കരുത്. ഇത് കാഴ്ച്ചയിൽ വാരിവലിച്ചിട്ടിരിക്കുന്നത് പോലെ തോന്നിക്കും. ഒരുപാട് വസ്തുക്കൾ ഉപയോഗിച്ച് അലങ്കരിക്കുന്നതിനേക്കാളും ഭംഗിയുള്ള ഒന്ന് രണ്ട് വസ്തുക്കൾ വയ്ക്കുന്നതാണ് നല്ലത്. ഇത് റൂമിന് കൂടുതൽ സ്പേസ് നൽകുകയും നീറ്റ് ആയി കിടക്കാൻ സഹായിക്കുകയും ചെയ്യുന്നു.
നിറം
നിറം തെരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെങ്കിലും ഇന്റീരിയറിന് നിറങ്ങൾ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്റീരിയറിന് കൊടുക്കുന്ന നിറങ്ങൾ റൂമിലെ മറ്റ് ഭാഗങ്ങളുമായും ചേരുന്നതാണോ എന്ന് മനസ്സിലാക്കിയതിനു ശേഷമാണ് നിറങ്ങൾ തെരഞ്ഞെടുക്കേണ്ടത്. റൂം ഇന്റീരിയറിന് ന്യൂട്രൽ അല്ലെങ്കിൽ കോംപ്ലിമെന്ററി നിറങ്ങൾ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.
വാൾ ഡെക്കർ
അകത്തളങ്ങളിലെ ചുമരുകൾക്ക് വാൾ ഫ്രയിമുകൾ നൽകുമ്പോൾ അവ ശരിയായ രീതിയിലാണോ സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ചുമരിന്റെ നീളം മനസ്സിലാക്കി ഐ ലെവലിൽ ആയിരിക്കണം ഫ്രയിമുകൾ സെറ്റ് ചെയ്യേണ്ടത്. അതായത് നിലത്ത് നിന്നും 57-60 ഇഞ്ച് വ്യത്യാസത്തിൽ വേണം ഫ്രയിമുകൾ വയ്ക്കേണ്ടത്.
പഴവർഗ്ഗങ്ങൾ കെടാവില്ല, എത്ര ദിവസം വേണമെങ്കിലും ഇരിക്കും; ഇത്രയേ ചെയ്യാനുള്ളൂ
