ഒച്ചിന്റെ പുറത്തേക്ക് അല്പം ഉപ്പ് വിതറിയാൽ, ഒച്ച് ഡീഹൈഡ്രേറ്റ് ആവുകയും വീടിനുള്ളിലേക്ക് കയറി വരുന്നത് തടയാനും സാധിക്കുന്നു.
മഴ പെയ്യുമ്പോൾ അത് ആസ്വദിക്കുന്നവരും എന്നാൽ അതിന് കഴിയാത്തവരും നമുക്ക് ചുറ്റുമുണ്ട്. ചൂടിന് ശമനം ലഭിക്കുമെങ്കിലും മഴയെത്തുമ്പോൾ മറ്റുചില പ്രതിസന്ധികൾക്ക് കൂടെയാണ് വഴിവെയ്‌ക്കുന്നത്. മഴക്കാലത്ത് സ്ഥിരമായി എത്തുന്ന ചില പ്രത്യേകതരം ജീവികളുണ്ട്. ഇത് കാരണം അലർജി, രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ വളരെ എളുപ്പത്തിൽ ഇത്തരം ജീവികളെ തുരത്താൻ സാധിക്കും. അടുക്കളയിലുളള ഈ സാധനങ്ങൾ ഉപയോഗിച്ച് നോക്കൂ.
വിനാഗിരി
കീടങ്ങളെ തുരത്താൻ വിനാഗിരി നല്ലതാണ്. വെളുത്ത വിനാഗിരി അല്ലെങ്കിൽ ആപ്പിൾ സിഡർ വിനാഗിരിയോ ഉപയോഗിക്കാം. ഇതിന്റെ രൂക്ഷ ഗന്ധത്തെ മറികടക്കാൻ പ്രാണികൾക്ക് സാധിക്കില്ല.
ഗ്രാമ്പു
ഇതിൽ യൂജെനോൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രാണികളെ അകറ്റി നിർത്താൻ സഹായിക്കുന്നു. ഈച്ച, കൊതുക്, പാറ്റ എന്നിവയെ തുരത്താൻ ഗ്രാമ്പു ഉപയോഗിക്കാം. ഈച്ച ശല്യമുള്ള സ്ഥലങ്ങളിൽ ഗ്രാമ്പു പൊടിച്ചോ അല്ലാതെയോ ഇട്ടുകൊടുത്താൽ മതി.
ഉപ്പ്
രുചി കൂട്ടാൻ മാത്രമല്ല കീടങ്ങളെ തുരത്താനും ഉപ്പിന് സാധിക്കും. ഒച്ച്, ഉറുമ്പ് എന്നിവയുടെ ശല്യം ഇല്ലാതാക്കാൻ ഉപ്പ് മാത്രം മതി. ഒച്ചിന്റെ പുറത്തേക്ക് അല്പം ഉപ്പ് വിതറിയാൽ, ഒച്ച് ഡീഹൈഡ്രേറ്റ് ആവുകയും വീടിനുള്ളിലേക്ക് കയറി വരുന്നത് തടയാനും സാധിക്കുന്നു. ഉറുമ്പുകൾ പോകുന്ന വഴിയിൽ ഉപ്പ് വിതറിയാൽ പിന്നെ അവ ആ ഭാഗത്തേക്ക് വരില്ല.
നാരങ്ങ നീര്
കീടങ്ങളെ തുരത്താൻ നാരങ്ങ നീരിന് സാധിക്കും. ഇതിന്റെ രൂക്ഷമായ സിട്രസ് ഗന്ധത്തെ മറികടക്കാൻ കീടങ്ങൾക്ക് സാധിക്കില്ല. കൂടാതെ നാരങ്ങ നീര് ഉപയോഗിച്ച് നന്നായി വൃത്തിയാക്കാനും കഴിയും. കൊതുക്, പാറ്റ ശല്യം എന്നിവയ്ക്കും ഇത് ഉപയോഗപ്രദമാണ്.


