പാലിൽ ധാരാളം മിനറലുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചെമ്പ് പാത്രത്തിൽ ചൂടാക്കുമ്പോൾ രാസപ്രവർത്തനം ഉണ്ടാകുന്നു. ഇത് ഭക്ഷ്യവിഷബാധ ഉണ്ടാവാനും കുടലിന്റെ ആരോഗ്യത്തെ ബാധിക്കാനും കാരണമാകുന്നു.

അടുക്കളയിൽ പാത്രങ്ങൾ എത്ര വാങ്ങിയാലും മതിയാവുകയേയില്ല. പലതരം മെറ്റീരിയലുകളിലാണ് പാത്രങ്ങൾ ഉള്ളത്. ഉപയോഗങ്ങൾക്ക് അനുസരിച്ച് നമ്മൾ ഓരോന്നും വാങ്ങുന്നു. അത്തരത്തിൽ ഒന്നാണ് ചെമ്പ് പാത്രങ്ങൾ. കാഴ്ചയിൽ മനോഹരവും അടുക്കളയ്ക്ക് പരമ്പരാഗത ഭംഗി ലഭിക്കാനും ചെമ്പ് പാത്രങ്ങൾ മതി. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ഇതിൽ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നല്ലതാണ്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും ചെമ്പ് പാത്രത്തിൽ ഉപയോഗിക്കാൻ സാധിക്കുകയില്ല. അവ ഏതൊക്കെയാണെന്ന് അറിയാം.

  1. തക്കാളി

അമിതമായി അസിഡിറ്റിയുള്ള പച്ചക്കറിയാണ് തക്കാളി. ഇത് ചെമ്പ് പാത്രത്തിൽ വേവിച്ചാൽ രാസപ്രവർത്തനം ഉണ്ടാവുകയും ചെമ്പ് ഭക്ഷണത്തിൽ അലിഞ്ഞു ചേരാനും സാധ്യതയുണ്ട്.

2. വിനാഗിരി

വിനാഗിരിയിലും അസിഡിറ്റി കൂടുതലാണ്. അതിനാൽ തന്നെ ഇത് ഉപയോഗിച്ച് പാചകം ചെയ്താൽ ചെമ്പ് ഭക്ഷണത്തിൽ അലിഞ്ഞുചേരും. ഇത് ആരോഗ്യത്തിന് ദോഷമാണ്.

3. പാൽ

പാലിൽ ധാരാളം മിനറലുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചെമ്പ് പാത്രത്തിൽ ചൂടാക്കുമ്പോൾ രാസപ്രവർത്തനം ഉണ്ടാകുന്നു. ഇത് ഭക്ഷ്യവിഷബാധ ഉണ്ടാവാനും കുടലിന്റെ ആരോഗ്യത്തെ ബാധിക്കാനും കാരണമാകുന്നു.

4.തൈര്

തൈരുപോലുള്ള സാധനങ്ങൾ ഒരിക്കലും ചെമ്പ് പാത്രത്തിൽ സൂക്ഷിക്കാൻ പാടില്ല. ഇത് തൈരിന്റെ നിറവും രുചിയും മാറുകയും തൈര് കേടാവാനും കാരണമാകുന്നു. പിന്നീടിത് ഉപയോഗിക്കാൻ സാധിക്കുകയില്ല.

5. ചൂട് വെള്ളം

ചൂട് കൂടുമ്പോൾ ചെമ്പ് വെള്ളത്തിൽ അലിഞ്ഞു ചേരുന്നു. ഈ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതേസമയം ചൂടാറിയ വെള്ളം ചെമ്പ് പാത്രങ്ങളിൽ സൂക്ഷിക്കുന്നതിൽ കുഴപ്പമില്ല.