കറയും കരിയുംപിടിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. എന്നാൽ ചില സമയങ്ങളിൽ എത്രയൊക്കെ കഴുകി വൃത്തിയാക്കിയാലും പാത്രത്തിലെ ദുർഗന്ധം മാറുകയില്ല.
പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതാണ് അടുക്കളയിലെ ഏറ്റവും ബോറൻ പണി. കറയും കരിയുംപിടിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത് കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. എന്നാൽ ചില സമയങ്ങളിൽ എത്രയൊക്കെ കഴുകി വൃത്തിയാക്കിയാലും പാത്രത്തിലെ ദുർഗന്ധം മാറുകയില്ല. പാത്രങ്ങളിലെ ദുർഗന്ധം അകറ്റാൻ ഇങ്ങനെ ചെയ്യൂ.
ചൂട് വെള്ളം
ഒരിക്കൽ കഴുകി വൃത്തിയാക്കിയ പാത്രത്തിൽ നിന്നും ദുർഗന്ധം വരുന്നുണ്ടെങ്കിൽ ചൂട് വെള്ളവും ഡിഷ് വാഷും ഉപയോഗിച്ച് ഒന്നുകൂടെ നന്നായി കഴുകാവുന്നതാണ്. ശേഷം വൃത്തിയുള്ള സ്ഥലത്ത് വെച്ച് പാത്രങ്ങൾ നന്നായി ഉണക്കണം. ഇത് ദുർഗന്ധത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
വിനാഗിരി
വിനാഗിരി ഉപയോഗിച്ചും ശക്തമായ ദുർഗന്ധത്തെ അകറ്റാൻ സാധിക്കും. ചൂട് വെള്ളത്തിൽ വിനാഗിരി കലർത്തണം. പാത്രങ്ങൾ ഒരു മണിക്കൂർ ഈ വെള്ളത്തിൽ മുക്കിവയ്ക്കാം. ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുത്താൽ മതി. ദുർഗന്ധം എളുപ്പം ഇല്ലാതാകുന്നു.
ബേക്കിംഗ് സോഡ
ദുർഗന്ധം അകറ്റാൻ സഹായിക്കുന്ന മറ്റൊന്നാണ് ബേക്കിംഗ് സോഡ. വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്ത് പേസ്റ്റ് പോലെയാക്കണം. ശേഷം ബ്രഷ് ഉപയോഗിച്ച് പാത്രത്തിൽ നന്നായി തേച്ചുപിടിപ്പിക്കാം. ഒരു മണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളത്തിൽ കഴുകിയെടുത്താൽ മതി ദുർഗന്ധം എളുപ്പം ഇല്ലാതാക്കാൻ സാധിക്കും.
സൂക്ഷിക്കുമ്പോൾ
പാത്രം സൂക്ഷിക്കുന്ന ഇടങ്ങൾ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. വൃത്തിയില്ലാത്ത സ്ഥലങ്ങളിൽ കഴുകിയ പാത്രങ്ങൾ സൂക്ഷിക്കുന്നത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. അതേസമയം ഈർപ്പവും പൂപ്പലും ഉള്ള സ്ഥലങ്ങളിൽ കഴുകിയ പാത്രങ്ങൾ സൂക്ഷിക്കാൻ പാടില്ല.
പഴകിയ പാത്രങ്ങൾ ഉപേക്ഷിക്കാം
കേടുവന്ന പ്ലാസ്റ്റിക്, സെറാമിക് പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇതിൽ അണുക്കൾ ഉണ്ടാവുകയും ദുർഗന്ധമായി മാറുകയും ചെയ്യുന്നു. പഴകിയ പാത്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം.


