ശാന്തമായ സമാധാനം തരുന്ന ഇടമായിരിക്കണം കിടപ്പുമുറികൾ. കൂടുതൽ സൗകര്യങ്ങൾക്കായി മനോഹരമായ, ആവശ്യമായ സാധനങ്ങൾ മുറിക്കുള്ളിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കിടക്ക മുതൽ ക്ലോക്ക് വരെ അതിൽ ഉൾപ്പെടുന്നു

കിടപ്പുമുറിയിലാണ് നമ്മൾ അധികനേരവും ചിലവഴിക്കാറുള്ളത്. അതുകൊണ്ട് തന്നെ ശാന്തമായ സമാധാനം തരുന്ന ഇടമായിരിക്കണം കിടപ്പുമുറികൾ. കൂടുതൽ സൗകര്യങ്ങൾക്കായി മനോഹരമായ, ആവശ്യമായ സാധനങ്ങൾ മുറിക്കുള്ളിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കിടക്ക മുതൽ ക്ലോക്ക് വരെ അതിൽ ഉൾപ്പെടുന്നു. കിടപ്പുമുറിയിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത വസ്തുക്കൾ ഇതാണ്.

ബെഡ് ഫ്രെയിം

നിലത്ത് കിടക്ക വിരിച്ച് ഉറങ്ങുന്ന രീതികളൊക്കെ ഇന്ന് മാറിയിട്ടുണ്ട്. പകരം ബെഡ് ഫ്രയിമുകളാണ് പലരും ഇന്ന് തെരഞ്ഞെടുക്കുന്നത്. പല ആകൃതിയിലും ഡിസൈനിലും ബെഡ് ഫ്രെയിമുകൾ വിപണിയിൽ ലഭ്യമാണ്. ഹെഡ്‍ബോർഡ് ഉള്ളതും സാധനങ്ങൾ സൂക്ഷിക്കാൻ കഴിയുന്നതുമായ കിടക്കകൾവരെ വാങ്ങാൻ കിട്ടും. ആവശ്യത്തിനനുസൃതമായുള്ള കിടക്കകൾ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

ത്രോ പില്ലോ

അലങ്കാരത്തിന് വേണ്ടി ഉപയോഗിക്കുന്ന ചെറിയ കുഷ്യൻ തലയണകളെയാണ് ത്രോ പില്ലോ എന്ന് പറയുന്നത്. നിങ്ങളുടെ സ്പെയ്സിന് കൂടുതൽ നിറമേൽകുന്നതും ഉപയോഗിക്കാൻ സൗകര്യപ്രദവുമായ ഒന്നാണ് ത്രോ പില്ലോ. പല ആകൃതിയിലും സൈസിലും ഇത് ലഭിക്കും.

ഷീറ്റ്സ്

സുഖപ്രദമായി ഉറങ്ങാൻ സാധിക്കുന്ന മൃദുലമായ ഷീറ്റുകൾ തെരഞ്ഞെടുക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ആഡംബരമായി തോന്നിക്കുന്ന എന്നാൽ സിംപിൾ ലുക്ക് ലഭിക്കുന്ന ഷീറ്റുകൾ തെരഞ്ഞെടുക്കാം. ലിനൻ ഷീറ്റ്സ് എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന തരം ഷീറ്റുകളാണ്.

പില്ലോ 

പല വശങ്ങളിൽ കിടന്നുറങ്ങുന്നവരുണ്ട്. ചിലർക്ക് നേരെ കിടക്കാനാവും ഇഷ്ടം, മറ്റുചിലർക്ക് ചരിഞ്ഞ് കിടക്കാനും. ഏത് രീതിയിൽ കിടന്നാലും സുഖപ്രദമായി ഉറങ്ങാൻ സാധിക്കുന്ന തലയണകൾ ഉപയോഗിക്കേണ്ടതുണ്ട്. പല മെറ്റീരിയലിലും ഇന്ന് തലയണകൾ ലഭ്യമാണ്. ആവശ്യത്തിനനുസരിച്ച് നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

നൈറ്റ് സ്റ്റാൻഡ് 

അലങ്കാരത്തിനും അപ്പുറം മുറിയിൽ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ടത് ഒന്നാണ് നൈറ്റ് സ്റ്റാൻഡ്. സ്പെയ്സ് ഉള്ള കിടപ്പുമുറിയാണെങ്കിൽ നിർബന്ധമായും ഒരു സ്റ്റാൻഡ് ഉണ്ടായിരിക്കണം. ആവശ്യമുള്ള ചെറിയ വസ്തുക്കൾ ഇവയിൽ സൂക്ഷിക്കാൻ സാധിക്കും. ബുക്ക്, ക്ലോക്ക്, ടിഷ്യൂ, ഇയർപ്ലഗ് തുടങ്ങിയ വസ്തുക്കൾ വയ്ക്കാൻ എളുപ്പമാണ്.

ബാസ്കറ്റ് 

സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നതിന് മുറിയിൽ ഒരു ബാസ്കറ്റ് ഉണ്ടാവേണ്ടത് അത്യാവശ്യമായ കാര്യമാണ്. സാധനങ്ങൾ വാരിവലിച്ച് മുറി അലങ്കോലപ്പെടാതിരിക്കാൻ ഭംഗിയുള്ള ബാസ്‌ക്കറ്റുകൾ വയ്ക്കാം.

ഷെൽഫ്

ബിൽറ്റ് ഇൻ ഷെൽഫുകൾ മുതൽ ഇന്ന് ഫ്ലോട്ടിങ് ഷെൽഫുകൾ വരെയുണ്ട്. സാധനങ്ങൾ സൂക്ഷിക്കാൻ മുറിയിൽ കുറച്ചധികം സ്ഥലമുള്ളത് അത്യാവശ്യമായ കാര്യമാണ്. നിങ്ങളുടെ മനോഹരമായ വസ്ത്രങ്ങൾ അല്ലെങ്കിൽ മറ്റ് വസ്തുക്കൾ പ്രദർശിപ്പിക്കാൻ നിങ്ങൾക്ക് ഷെൽഫുകൾ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ മുറി അലങ്കരിക്കുന്നതിനായി ഇൻഡോർ ചെടികളും ഷെൽഫുകളിൽ വയ്ക്കാവുന്നതാണ്.

നടുന്നതിന് മുമ്പ് വിത്തുകൾ കുതിർക്കേണ്ടതുണ്ടോ? നിങ്ങൾ ഇങ്ങനെയാണോ ചെയ്യുന്നത്?