പൈപ്, ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, ടോയ്‌ലറ്റുകൾ തുടങ്ങി എല്ലാം ഇന്ന് ലഭ്യമാണ്. പഴയത് മാറ്റി ഇത്തരത്തിലുള്ള പുതിയ സാധനങ്ങൾ സ്ഥാപിക്കുന്നത് വെള്ളത്തിന്റെ അമിത ഉപയോഗം കുറക്കാൻ സഹായിക്കുന്നു

വെള്ളമില്ലാതെ ജീവിക്കാൻ സാധിക്കില്ല അല്ലെ. ഒരുദിവസം എത്രത്തോളം വെള്ളമാണ് നമ്മൾ പാഴാക്കി കളയുന്നത്. ഇന്നും ആവശ്യത്തിനുള്ള വെള്ളം പോലും ലഭിക്കാത്ത നിരവധി സ്ഥലങ്ങളുണ്ട്. എന്നാൽ നമ്മൾ എന്താണ് ചെയ്യുന്നത്, ആവശ്യത്തിലും അധികം വെള്ളം ഉപയോഗിക്കുകയും മൂല്യമറിയാതെ അത് പാഴാക്കുകയും ചെയ്യുന്നു. വീട്ടിലെ ആവശ്യങ്ങൾക്ക് വെള്ളം ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ.

  1. വെള്ളം പാഴാക്കാതെ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. എന്നാൽ പലപ്പോഴും നമ്മൾ ഇത് ശ്രദ്ധിക്കാതെ അനാവശ്യമായി വെള്ളം കളയുന്നു. ഇങ്ങനെ സംഭവിക്കുന്നത് തടയാൻ വേണ്ടി നിരവധി സംവിധാനങ്ങൾ ഇന്നുണ്ട്. പൈപ്, ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, ടോയ്‌ലറ്റുകൾ തുടങ്ങി എല്ലാം ഇന്ന് ലഭ്യമാണ്. പഴയത് മാറ്റി ഇത്തരത്തിലുള്ള പുതിയ സാധനങ്ങൾ സ്ഥാപിക്കുന്നത് വെള്ളത്തിന്റെ അമിത ഉപയോഗം കുറക്കാൻ സഹായിക്കുന്നു. 

2. ചെടികൾക്ക് വെള്ളമൊഴിക്കുമ്പോൾ നമ്മൾ അറിഞ്ഞോ അറിയാതെയോ വെള്ളം അധികമായി ഉപയോഗിക്കുന്നു. അതിരാവിലെയും, വൈകുന്നേരങ്ങളിലും വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. ഇത് ചെടിയെ നന്നായി ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഇടയ്ക്കിടെ വെള്ളമൊഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.

3. പല്ല് തേക്കുമ്പോഴും, കൈകൾ കഴുകുമ്പോഴും വെള്ളം അധികമായി ഉപയോഗിക്കരുത്. ആവശ്യമുള്ളപ്പോൾ മാത്രം വെള്ളം തുറക്കാം. ഇതിലൂടെ അമിതമായി വെള്ളം പാഴാകുന്നത് തടയാൻ സാധിക്കും.

4. മഴ സമയങ്ങളിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്നത് നല്ലതായിരിക്കും. ഇത് വെള്ളം പാഴാക്കാതെ തന്നെ ശരിയായ രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്നു.