അമിതമായി വെയിലടിക്കുന്ന ഭാഗങ്ങളിൽ വളർത്തിയാൽ ഒട്ടുമിക്ക ചെടികളും വാടി പോകാറുണ്ട്. അതേസമയം എത്ര വെയിലിലും കുറച്ച് വെള്ളമൊഴിച്ചാൽ വളരുന്ന ചില ചെടികളുണ്ട്.

നല്ല വെയിലത്തും ടെറസ് പച്ചപ്പാൽ നിറഞ്ഞ് നിൽക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ടാകും. എന്നാൽ അമിതമായി വെയിലടിക്കുന്ന ഭാഗങ്ങളിൽ വളർത്തിയാൽ ഒട്ടുമിക്ക ചെടികളും വാടി പോകാറുണ്ട്. അതേസമയം എത്ര വെയിലിലും കുറച്ച് വെള്ളമൊഴിച്ചാൽ വളരുന്ന ചില ചെടികളുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാം.

കടലാസ് പൂക്കൾ

വീടിന്റെ ബാൽക്കണി ഭംഗിയാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കടലാസ് പൂക്കൾ വളർത്തുന്നത് നല്ലതാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വളരെ ചെറിയ പരിചരണത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണിത്. എത്ര ചൂടത്തും നന്നായി വളരും. പലതരം നിറത്തിൽ കടലാസ് പൂക്കൾ ലഭ്യമാണ്.

കറ്റാർവാഴ

കറ്റാർവാഴ ഒരു ഔഷധ സസ്യം മാത്രമല്ല. വീടിന്റെ ബാൽക്കണിയിലും ഇത് നന്നായി വളരാറുണ്ട്. ഇതിന്റെ കട്ടിയുള്ള ഇലകളിൽ വെള്ളം സംഭരിച്ച് വയ്ക്കുന്നു. അതിനാൽ തന്നെ ചൂട് കാലാവസ്ഥയിൽ പോലും വെള്ളമൊഴിക്കേണ്ടി വരില്ല. എത്ര വെയിൽ കൊണ്ടാലും കറ്റാർവാഴ വാടുകയില്ല.

അരേക്ക പാം

സൂര്യപ്രകാശം ലഭിച്ചാൽ നന്നായി വളരുന്ന ചെടിയാണ് അരേക്ക പാം. ഇത് നിങ്ങളുടെ ബാൽക്കണിക്ക് കൂടുതൽ ഭംഗിയും പച്ചപ്പും നൽകുന്നു. ഇത് വീടിനുള്ളിലും പുറത്തും എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ്.

കറിവേപ്പില

അടുക്കളയിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ചെടിയാണ് കറിവേപ്പില. നല്ല നീർവാർച്ചയുള്ള മണ്ണിൽ നേരിട്ട് സൂര്യപ്രകാശം ലഭിച്ചാൽ കറിവേപ്പില നന്നായി തഴച്ച് വളരും. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ചെടിയിൽ നിന്നും പറിച്ചെടുക്കുകയും ചെയ്യാം.

ചെമ്പരത്തി

സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണ് ചെമ്പരത്തി. സൂര്യപ്രകാശം ലഭിച്ചാൽ നന്നായി ചെമ്പരത്തി വളരും. നല്ലയിനം ചെമ്പരത്തി നോക്കി വാങ്ങാൻ ശ്രദ്ധിക്കണം. നന്നായി വെള്ളമൊഴിക്കാനും മറക്കരുത്. അതേസമയം അമിതമായി വെള്ളമൊഴിക്കാൻ പാടില്ല. ഇത് ചെടി നശിച്ച് പോകാൻ കാരണമാകുന്നു.