ചെറിയ പരിപാലനം കൊണ്ട് തന്നെ എളുപ്പത്തിൽ ആർക്കും വളർത്താൻ കഴിയുന്ന ചെടി എന്നതാണ് കറിവേപ്പിലയുടെ പ്രത്യേകത. എന്നാൽ പലപ്പോഴും നട്ടുപിടിപ്പിച്ച് കുറച്ച് കഴിയുമ്പോഴേക്കും ഇത് പട്ടുപോകും.
ഒരു കറിവേപ്പില ചെടിയെങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് വളരെ കുറവാണ്. ചെറിയ പരിപാലനം കൊണ്ട് തന്നെ എളുപ്പത്തിൽ ആർക്കും വളർത്താൻ കഴിയുന്ന ചെടി എന്നതാണ് കറിവേപ്പിലയുടെ പ്രത്യേകത. എന്നാൽ പലപ്പോഴും നട്ടുപിടിപ്പിച്ച് കുറച്ച് കഴിയുമ്പോഴേക്കും ഇത് പട്ടുപോകും. കീടങ്ങൾ വരുന്നതുകൊണ്ടാണ് ഇത്തരത്തിൽ ചെടി നശിച്ചുപോകുന്നത്. എന്നാൽ ഇനി കറിവേപ്പില തഴച്ചു വളരും വിനാഗിരി മാത്രം മതി.
1. കീടനാശിനികൾ ഉപയോഗിക്കാതെ കഞ്ഞിവെള്ളം ഒഴിച്ച് കൊടുത്താൽ കറിവേപ്പില നന്നായി വളരും. ഉപയോഗിച്ച് കഴിഞ്ഞ ചായപ്പൊടി മുട്ടത്തോട് എന്നിവ വളമായി ഇട്ടുകൊടുത്താൽ കറിവേപ്പില നന്നായി വളരുന്നതാണ്.
2. വീട്ടിൽ വെറുതെ കളയുന്ന കഞ്ഞിവെള്ളത്തിനുമുണ്ട് ഗുണങ്ങളേറെ. കറിവേപ്പില ചെടിയുടെ ചുറ്റിനും കഞ്ഞിവെള്ളം ഒഴിച്ച് കൊടുത്താൽ ചെടി നന്നായി തഴച്ചു വളരും.
3. വിനാഗിരിയും കഞ്ഞിവെള്ളവും ചേർത്ത മിശ്രിതവും ചെടി വളർത്താൻ ഉപയോഗിക്കാം. കഞ്ഞിവെള്ളം എടുത്തതിന് ശേഷം അതിലേക്ക് വളരെ ചെറിയ അളവിൽ വിനാഗിരി ചേർത്ത് കൊടുക്കണം. ശേഷം ഈ ലായനി ചെടിയിലും വേരിലും ഒഴിച്ച് കൊടുത്താൽ ചെടി നന്നായി വളരും.
4. ഇലകൾ പറിച്ചെടുക്കുന്നതിനേക്കാളും ഉചിതം ആവശ്യമുള്ളത് മുറിച്ചെടുക്കുന്നതാണ്. ഇത് കൂടുതൽ ഇലകൾ വരാനും സഹായിക്കുന്നു.
5. ചെടിയുടെ മുകൾ ഭാഗത്തെ മണ്ണ് വെള്ളമില്ലാതെ വരണ്ട് പോകുന്ന സാഹചര്യം ഒഴിവാക്കാൻ ശ്രദ്ധിക്കണം. അതേസമയം അമിതമായി വെള്ളമൊഴിച്ച് കൊടുക്കാനും പാടില്ല.
6. നല്ല രീതിയിൽ സൂര്യപ്രകാശം ലഭിച്ചാൽ മാത്രമേ കറിവേപ്പില നന്നായി വളരുകയുള്ളു. വെളിച്ചം ലഭിക്കാത്ത സ്ഥലങ്ങളിൽ വളർത്തിയാൽ ചെടി പെട്ടെന്ന് പട്ടുപോകുന്നു.
7. പഴുത്തതോ കേടുവന്നതോ ആയ ഇലകളുണ്ടെങ്കിൽ അത് പിഴുത് മാറ്റേണ്ടത് പ്രധാനമാണ്. കേടുവന്ന ഇലകൾ ചെടിയിൽ നിന്നാൽ ഇത് ബാക്കിയുള്ള ഇലകളെ കൂടെ നശിപ്പിക്കാൻ കാരണമാകുന്നു.
വീട്ടിൽ തണ്ണിമത്തൻ വളർത്താം എളുപ്പത്തിൽ; ഇത്രയും ചെയ്താൽ മതി


