വളരെ എളുപ്പത്തിൽ വളരുന്ന ചെറിയ പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. അത്തരത്തിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് പച്ചമുളക്.
വീട്ടിൽ ചെറിയ രീതിയിലെങ്കിലും അടുക്കള തോട്ടമുണ്ടാകുന്നത് നല്ലതാണ്. വളരെ എളുപ്പത്തിൽ വളരുന്ന ചെറിയ പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. അത്തരത്തിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് പച്ചമുളക്. വളരെ കുറച്ച് പരിചരണം മാത്രമേ പച്ചമുളകിന് ആവശ്യമുള്ളു. പച്ചമുളക് എളുപ്പത്തിൽ വളരാൻ ഇങ്ങനെ ചെയ്തു നോക്കൂ.
- കേടുവരാത്ത നല്ല വിത്തുകൾ ആകണം വളർത്താൻ തെരഞ്ഞെടുക്കേണ്ടത്. ഇല്ലെങ്കിൽ ചെടി നന്നായി വളരുകയില്ല.
2. 12 ഇഞ്ച് വീതിയും താഴ്ച്ചയുമുള്ള ചെടിച്ചട്ടിയാണ് പച്ചമുളക് വളർത്താൻ വേണ്ടത്. കൂടാതെ വെള്ളം പുറത്തേക്ക് ഒഴുകിപോകുമെന്ന് ഉറപ്പ് വരുത്തുകയും വേണം.
3. നല്ല നീർവാർച്ചയുള്ള മണ്ണിലാവണം ചെടി വളർത്തേണ്ടത്. എങ്കിൽ മാത്രമേ ചെടിക്ക് വളർച്ചയുണ്ടാവുകയുള്ളു.
4. പച്ചക്കറികൾ നന്നായി വളരാൻ ശരിയായ രീതിയിലുള്ള വളപ്രയോഗം അത്യാവശ്യമാണ്.
5. മണ്ണ് വരണ്ട് പോകുന്ന സാഹചര്യം ഒഴിവാക്കാം. എപ്പോഴും മണ്ണിൽ ഈർപ്പമുണ്ടെന്ന് ഉറപ്പ് വരുത്തണം. അതേസമയം അമിതമായി വെള്ളമൊഴിക്കാനും പാടില്ല.
6. പച്ചമുളകിന് നല്ല രീതിയിലുള്ള സൂര്യപ്രകാശം അത്യാവശ്യമാണ്. 6 മുതൽ 8 മണിക്കൂർ വരെ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്.


