നല്ല ഊർജ്ജം പകരുന്നതിനൊപ്പം ദഹനശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. വീട്ടിൽ വളർത്തേണ്ട 7 ഭക്ഷ്യസസ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാം
നമ്മൾ വിചാരിക്കുന്നതിനേക്കാളും കൂടുതൽ ഊർജ്ജം ചെടികൾക്ക് നൽകാൻ സാധിക്കും. മുറിയെ കൂടുതൽ പ്രകാശമുള്ളത് ആക്കുന്നതിനേക്കാളും അടുക്കളയിലും ബാൽക്കണിയിലും നിരവധി ഉപയോഗങ്ങളാണ് ചെടിക്കുള്ളത്. അവ നിങ്ങൾക്ക് നല്ല ഊർജ്ജം പകരുന്നതിനൊപ്പം ദഹനശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. വീട്ടിൽ വളർത്തേണ്ട 7 സസ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
പുതിന
വളരെ വേഗത്തിലും എളുപ്പത്തിലും വളരുന്ന ചെടിയാണ് പുതിന. ഇത് നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യുന്നു. പുതിനയിലയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. ഇത് കുടൽ പേശികളെ വിശ്രമിക്കാനും ദഹന പ്രശ്നങ്ങൾക്ക് ശമനം നൽകുകയും ചെയ്യുന്നു. ഇത് ചായയിൽ ഇട്ടുകുടിക്കാം. പ്രകൃതിദത്ത വെളിച്ചം ലഭിക്കുന്ന വിധത്തിലാവണം ചെടി വളർത്തേണ്ടത്.
ഇഞ്ചി
സാധാരണമായി വീടിന് പുറത്താണ് ഇഞ്ചി വളർത്താറുള്ളത്. എന്നാൽ ഇത് വീടിന് അകത്തും വളർത്താൻ സാധിക്കും. മുളച്ച ഇഞ്ചി എടുത്തതിന് ശേഷം ഈർപ്പമുള്ള മണ്ണിൽ നടാം. ആവശ്യത്തിനുള്ള ചൂടും നല്ല വെളിച്ചവും ചെടിക്ക് ആവശ്യമാണ്. ഇതിൽ ജിൻജെറോൾ ഉള്ളതുകൊണ്ട് തന്നെ രക്തചംക്രമണവും ദഹനശേഷിയും വർധിപ്പിക്കുന്നു.
കറ്റാർവാഴ
ചർമ്മത്തിന് മാത്രമല്ല ദഹനത്തിനും നല്ലതാണ് കറ്റാർവാഴ. ഇത് കുടൽ പാളിയെ ശമിപ്പിക്കാനും, മലബന്ധം ലഘൂകരിക്കാനും, പോഷകങ്ങളെ ആഗിരണം ചെയ്യാനും സഹായിക്കുന്നു. വളരെ കുറച്ച് വെള്ളവും നേരിട്ടല്ലാത്ത സൂര്യപ്രകാശവുമാണ് ഇതിന് ആവശ്യം.
ഇഞ്ചിപ്പുല്ല്
വേര് വരുന്നതുവരെ ഇഞ്ചിപ്പുല്ലിന്റെ തണ്ട് വെള്ളത്തിൽ വളർത്താൻ സാധിക്കും. ഒരിക്കൽ മണ്ണിൽ നട്ടുകഴിഞ്ഞാൽ, നല്ല സൂര്യപ്രകാശം ലഭിക്കുകയാണെങ്കിൽ ചെടി തഴച്ച് വളരും. ഇതിൽ സിട്രാൽ ഉണ്ട്. ഇത് ദഹനശേഷി വർധിപ്പിക്കുകയും ആന്റിമൈക്രോബിയൽ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു.
മുരിങ്ങ
മുരിങ്ങ വീടിന് പുറത്ത് മാത്രമല്ല അകത്തും എളുപ്പത്തിൽ വളർത്താൻ സാധിക്കും. കൂടുതൽ പോഷക ഗുണങ്ങളുള്ള ഒന്നാണ് മുരിങ്ങ. കൂടാതെ പ്രോട്ടീൻ, അയൺ, കാൽസ്യം, വിറ്റാമിൻ എ, സി എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രഷായോ ഉണക്കിയോ ഉപയോഗിക്കാവുന്നതാണ്.
ഉലുവ
വീടിനുള്ളിൽ മൈക്രോഗ്രീൻസ് ആയി വളർത്താൻ സാധിക്കുന്ന ചെടിയാണ് ഉലുവ. ആഴംകുറഞ്ഞ മണ്ണും സൂര്യപ്രകാശവും മാത്രമാണ് ഇതിന് ആവശ്യം. ഇതിന്റെ ഇലകളിലും വിത്തുകളിലും ഫൈബർ, അയൺ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ദഹനം വർധിപ്പിക്കുകയും ചെയ്യുന്നു.


