ശരിയായ രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ ചെടികൾ നന്നായി വളരുകയുള്ളു. ഓരോ ചെടിക്കും വ്യത്യസ്തമായ പരിചരണമാണ് ആവശ്യം.

ചെടികൾ എങ്ങനെയെങ്കിലും വളർത്തിയതുകൊണ്ട് കാര്യമില്ല. ശരിയായ രീതിയിൽ പരിചരണം നൽകിയാൽ മാത്രമേ ചെടികൾ നന്നായി വളരുകയുള്ളു. ഓരോ ചെടിക്കും വ്യത്യസ്തമായ പരിചരണമാണ് ആവശ്യം. വീടിനുള്ളിൽ ഫിലോഡെൻഡ്രോൺ ചെടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Add Asianetnews as a Preferred SourcegooglePreferred

വെളിച്ചം

നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ഫിലോഡെൻഡ്രോൺ ചെടിക്ക് ആവശ്യം. അതിനാൽ വീടിനുള്ളിലെ ചെറിയ വെളിച്ചത്തിലും ചെടി നന്നായി വളരും. അതേസമയം ഇരുട്ടുള്ള മുറികളിൽ ഇത് വളർത്താൻ പാടില്ല.

മണ്ണും വെള്ളവും

നല്ല നീർവാർച്ചയുള്ള മണ്ണിലാവണം ഫിലോഡെൻഡ്രോൺ ചെടി വളർത്തേണ്ടത്. വെള്ളം കെട്ടി നിൽക്കുന്നത് വേരുകൾ നശിക്കാനും ചെടി ഇല്ലാതാവാനും കാരണമാകും. ചെടിയിൽ എപ്പോഴും ഈർപ്പം ഉണ്ടെന്ന് ഉറപ്പ് വരുത്താം. പോട്ടിൽ വളർത്തുമ്പോൾ വെള്ളം ഒഴുകിപോകുന്നതിന് ഡ്രെയിനേജ് ഹോളുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

വളം

ചെടി നന്നായി വളരുന്നതിന് വളം ഉപയോഗിക്കാവുന്നതാണ്. ദ്രാവക വളം ഉപയോഗിക്കുന്നതാണ് നല്ലത്. അതേസമയം ചെടിക്ക് എപ്പോഴും വളമിടേണ്ടതില്ല. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഇട്ടാൽ മതിയാകും.

കീടശല്യം ഒഴിവാക്കാം

വീടിനുള്ളിൽ ചെടികൾ വളർത്തുമ്പോൾ കീടശല്യം കുറവായിരിക്കും. എന്നിരുന്നാലും ചില ചെടികൾ വളർത്തുമ്പോൾ കീടങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കീടശല്യം അകറ്റാൻ വേപ്പെണ്ണ സ്പ്രേ ചെയ്യുന്നത് നല്ലതായിരിക്കും.