ഇവയെ തുരത്താൻ രാസവസ്തുക്കൾ ഉപയോഗിക്കേണ്ടതില്ല. പ്രകൃതിദത്തമായി തന്നെ ഉറുമ്പിനെ എളുപ്പത്തിൽ പമ്പകടത്താൻ വഴികളുണ്ട്.
അടുക്കളയിൽ സ്ഥിരം ഉണ്ടാകുന്ന ഒന്നാണ് ഉറുമ്പ് ശല്യം. ഭക്ഷണാവശിഷ്ടങ്ങൾ, മധുരം എന്നിവ കണ്ടാൽ ആ ഇടം മുഴുവനും ഉറുമ്പുകളെകൊണ്ട് ചുറ്റപ്പെടും. ഇവയെ തുരത്താൻ രാസവസ്തുക്കൾ ഉപയോഗിക്കേണ്ടതില്ല. പ്രകൃതിദത്തമായി തന്നെ ഉറുമ്പിനെ എളുപ്പത്തിൽ പമ്പകടത്താൻ വഴികളുണ്ട്. ഇങ്ങനെ ചെയ്തു നോക്കൂ.
- വിനാഗിരി ഉപയോഗിക്കാം
വിനാഗിരിയുടെ ശക്തമായ ഗന്ധത്തെ മറികടക്കാൻ ഉറുമ്പുകൾക്ക് സാധിക്കില്ല. കൂടാതെ ഇത് അടുക്കള വൃത്തിയാക്കാനും ഉപയോഗിക്കാവുന്നതാണ്. വിനാഗിരിയും വെള്ളവും ചേർത്തതിന് ശേഷം ഉറുമ്പ് വരാറുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്താൽ മതി. ദിവസവും ഇങ്ങനെ ചെയ്യുന്നത് നല്ലതായിരിക്കും.
2. ഗ്രാമ്പുവും കറുവപ്പട്ടയും
ഇവയുടെ ഗന്ധവും ഉറുമ്പുകൾക്ക് ഇഷ്ടമുള്ളതല്ല. ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ ഇവ പൊടിച്ചോ അല്ലാതെയോ വിതറിയാൽ മതി. ഉറുമ്പിനെ തുരത്തുന്നതിനൊപ്പം അടുക്കളയിലെ ദുർഗന്ധത്തെ അകറ്റാനും ഇതിന് സാധിക്കും.
3. നാരങ്ങ നീര്
ജീവികളെ തുരത്താനും, എന്തും എളുപ്പത്തിൽ വൃത്തിയാക്കാനും നാരങ്ങ നീര് മതി. നാരങ്ങയുടെ ശക്തമായ ഗന്ധത്തെ അജീവിക്കാൻ ഉറുമ്പുകൾക്ക് സാധിക്കില്ല. വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കൗണ്ടർടോപ്പിലും ഫ്ലോറിലും തളിച്ച് കൊടുത്താൽ മതി. ഉറുമ്പിന്റെ ശല്യം ഇല്ലാതാകും.
4. ഉപ്പും കുരുമുളകും
ഉപ്പും കുരുമുളകും ഉപയോഗിച്ച് ഉറുമ്പിനെ തുരത്താൻ സാധിക്കും. ഉറുമ്പ് വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഉപ്പും മുളകും വിതറിയാൽ മതി. പിന്നീട് ആ ഭാഗത്ത് ഉറുമ്പുകൾ വരില്ല.
5. വെള്ളരിയുടെ തൊലി
വെള്ളരിയുടെ തൊലി ഇനി വലിച്ചെറിയേണ്ട. ഇതിന്റെ ഗന്ധവും രുചിയും ഉറുമ്പുകൾക്ക് പറ്റാത്തതാണ്. ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ വെള്ളരിയുടെ തൊലിയിട്ടാൽ മതി.


