എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് സ്റ്റീൽ പാത്രത്തിന്റെ പ്രത്യേകത. വൃത്തിയാക്കുന്നതും എളുപ്പമാണെങ്കിലും ചില സമയങ്ങളിൽ ഭക്ഷണങ്ങൾ പാത്രത്തിൽ പറ്റിയിരിക്കാൻ സാധ്യതയുണ്ട്
ഒട്ടുമിക്ക വീടുകളിലും സ്റ്റീൽ പാത്രങ്ങളാണ് ഭക്ഷണം കഴിക്കാനും പാകം ചെയ്യാനുമൊക്കെ ഉപയോഗിക്കുന്നത്. എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് സ്റ്റീൽ പാത്രത്തിന്റെ പ്രത്യേകത. വൃത്തിയാക്കുന്നതും എളുപ്പമാണെങ്കിലും ചില സമയങ്ങളിൽ ഭക്ഷണങ്ങൾ പാത്രത്തിൽ പറ്റിയിരിക്കാൻ സാധ്യതയുണ്ട്. കൂടാതെ കാലപ്പഴക്കം ചെല്ലുംതോറും പാത്രങ്ങളുടെ തിളക്കം നഷ്ടപ്പെട്ട് പഴയതാവുകയും ചെയ്യുന്നു. സ്റ്റീൽ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി.
എപ്പോഴും കഴുകാം
ഉപയോഗിച്ച് കഴിഞ്ഞയുടനെ പാത്രം കഴുകാൻ ശ്രദ്ധിക്കണം. ചെറുചൂടുവെള്ളം അല്ലെങ്കിൽ സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകാം. ഇത് പാത്രത്തിലെ കറയെ പെട്ടെന്ന് നീക്കുന്നു.
തിളങ്ങാൻ വിനാഗിരി
പാത്രങ്ങളുടെ മങ്ങൽ മാറി തിളക്കമുള്ളതാകാൻ വിനാഗിരി ഉപയോഗിച്ച് കഴുകിയാൽ മതി. കുറച്ച് വെള്ളത്തിൽ വിനാഗിരി ചേർത്ത് സ്റ്റീൽ പാത്രങ്ങൾ കഴുകിയാൽ പോളിഷ് ചെയ്തതുപോലെ പാത്രം മിനുസമുള്ളതായി മാറും.
മൃദുലമായ തുണി
കഴുകിയ പാത്രങ്ങൾ തുടക്കാൻ മൃദുലമായ തുണി ഉപയോഗിക്കാം. പരപരപ്പുള്ള തുണികൾ ഉപയോഗിച്ച് തുടച്ചാൽ പാത്രത്തിൽ പോറൽ വീഴാൻ സാധ്യതയുണ്ട്.
ക്ലീനറുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം
അമിതമായി രാസവസ്തുക്കൾ ചേർന്ന ക്ലീനറുകൾ സ്റ്റീൽ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ പാത്രത്തിന് പോറലുണ്ടാക്കാനും മിനുസം കളയാനും സാധ്യതയുണ്ട്. അതിനാൽ തന്നെ രാസവസ്തുക്കൾ ചേരാത്ത ക്ലീനറുകൾ ഉപയോഗിച്ച് പാത്രം കഴുകാവുന്നതാണ്.
പാത്രങ്ങൾ സൂക്ഷിക്കേണ്ടത് ഇങ്ങനെ
പാത്രങ്ങൾ കഴുകിയതിന് ശേഷം എവിടെയെങ്കിലും സൂക്ഷിക്കുന്ന ശീലം മാറ്റാം. വെള്ളമില്ലാത്ത ഉണങ്ങിയ സ്ഥലത്തായിരിക്കണം പാത്രങ്ങൾ സൂക്ഷിക്കേണ്ടത്. പാത്രത്തിൽ ഈർപ്പമുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. ഈർപ്പത്തോടെ പാത്രങ്ങൾ സൂക്ഷിച്ചാൽ ഇത് തുരുമ്പെടുക്കാൻ കാരണമാകുന്നു. അതിനാൽ തന്നെ വൃത്തിയുള്ള ഉണങ്ങിയ സ്ഥലത്ത് പാത്രങ്ങൾ സൂക്ഷിക്കാവുന്നതാണ്.
പെയിന്റ് വീണ് നിലം വൃത്തികേടായോ? വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി
