അടുക്കളയിൽ അമിതമായി ഈർപ്പം ഉണ്ടാകുമ്പോൾ ഭക്ഷണ സാധനങ്ങൾ കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഇവ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

മഴക്കാലമായാൽ ചൂടിന് ആശ്വാസം ലഭിക്കും. എന്നാൽ ഈ സമയത്ത് വായുവിൽ ഉണ്ടാകുന്ന അമിതമായ ഈർപ്പം പല പ്രശ്‍നങ്ങൾക്കും വഴിവയ്ക്കുന്നു. അടുക്കളയിലാണ് കൂടുതലും പ്രതിസന്ധികൾ നേരിടേണ്ടി വരുന്നത്. മഴക്കാലത്ത് അടുക്കള ജോലികൾ എളുപ്പമാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.

പാൻട്രി ഒരുക്കാം

അടുക്കള പാൻട്രി എപ്പോഴും അടുക്കും ചിട്ടയോടെയും ആയിരിക്കണം സൂക്ഷിക്കേണ്ടത്. എപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങൾ എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരിക്കാം. ഇത് പാചകം എളുപ്പമാക്കുകയും സമയം ലാഭിക്കാനും സഹായിക്കുന്നു.

ഭക്ഷണം പാഴാക്കരുത്

അമിതമായി പാകം ചെയ്ത് ഭക്ഷണം പാഴാക്കരുത്. ആവശ്യം അനുസരിച്ച് മാത്രം ഭക്ഷണങ്ങൾ പാകം ചെയ്യാൻ ശ്രദ്ധിക്കണം. മഴക്കാലത്ത് ഭക്ഷണം കേടുവരാതെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. അമിതമായി ഈർപ്പം ഉണ്ടാകുമ്പോൾ ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടായിപ്പോകുന്നു. ഫ്രിഡ്ജിൽ അടച്ചു സൂക്ഷിക്കുന്നതാണ് നല്ലത്.

അമിതമായ ഈർപ്പം

അടുക്കളയിൽ അമിതമായി ഈർപ്പം ഉണ്ടാകുമ്പോൾ ഭക്ഷണ സാധനങ്ങൾ കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഇവ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. അടുക്കള എപ്പോഴും തുടച്ച് വൃത്തിയാക്കാൻ മറക്കരുത്.

ഫ്രൈ ചെയ്യുമ്പോൾ

മഴക്കാലത്ത് ഭക്ഷണ സാധനങ്ങൾ ഫ്രൈ ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. എപ്പോഴും ശുദ്ധമായ എണ്ണ ഉപയോഗിക്കാം. ചെറിയ അളവിൽ ഫ്രൈ ചെയ്ത് എടുക്കുന്നതാണ് നല്ലത്. വറുത്തെടുത്ത സാധനങ്ങൾ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.

ഔഷധ സസ്യങ്ങൾ

ഔഷധ സസ്യങ്ങൾ മഴക്കാലത്ത് പെട്ടെന്ന് കേടായിപ്പോകുന്നു. ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ഈർപ്പം ഇല്ലാത്ത പേപ്പർ ടവലിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇത് എത്രദിവസം വരെയും കേടുവരാതെ ഇരിക്കുന്നു.