ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഉപകരണം പെട്ടെന്ന് കേടായിപ്പോവുകയും ചെയ്യും. മൈക്രോവേവ് ഓവൻ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ.

ഭക്ഷണ സാധനങ്ങൾ ചൂടാക്കാനും പാചകം ചെയ്യാനുമൊക്കെ നമ്മൾ മൈക്രോവേവ് ഓവൻ ഉപയോഗിക്കാറുണ്ട്. ഇത് ജോലി എളുപ്പമാക്കുമെങ്കിലും ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഉപകരണം പെട്ടെന്ന് കേടായിപ്പോവുകയും ചെയ്യും. മൈക്രോവേവ് ഓവൻ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ.

Add Asianetnews as a Preferred SourcegooglePreferred

1. ഓവൻ ചൂടാകുന്നതിന് മുമ്പ് പാകം ചെയ്യാൻ വയ്ക്കരുത്

ഓവൻ ശരിക്കും ചൂടാകുന്നതിന് മുമ്പ് പാകം ചെയ്യാൻ ഭക്ഷണം വയ്ക്കുന്നത് ഒഴിവാക്കണം. ഇത് ഭക്ഷണം ശരിയായ രീതിയിൽ പാകമാകുന്നതിന് തടസമാകും. പാചകത്തിന് മുമ്പായി ഓവൻ കുറച്ച് നേരം ഓൺ ചെയ്ത് വയ്ക്കാം.

2. ഭക്ഷണ സാധനങ്ങൾ ശരിയായ സ്ഥലത്ത് വയ്ക്കാതിരിക്കുന്നത്

ഓവനുള്ളിൽ സാധനങ്ങൾ കൃത്യമായ സ്ഥലത്ത് വച്ചില്ലെങ്കിൽ ഭക്ഷണം നന്നായി പാകമായി കിട്ടുകയില്ല. ഓവന്റെ നടുഭാഗത്താണ് ചൂട് ഉണ്ടാവുക. അതിനാൽ തന്നെ ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.

3. അമിതമായി ഭക്ഷണ സാധനങ്ങൾ വയ്ക്കരുത്

എളുപ്പത്തിൽ പാകം ചെയ്ത് കിട്ടുമെങ്കിലും അമിതമായി ഭക്ഷണ സാധനങ്ങൾ ഓവനുള്ളിൽ കുത്തിനിറയ്ക്കുന്നത് ഒഴിവാക്കണം. ഇത് കൃത്യമായ വായു സഞ്ചാരത്തിനും ശരിയായി പാകമായി കിട്ടുന്നതിനും തടസമാകുന്നു.

4. ഇടയ്ക്കിടെ ഓവന്റെ ഡോർ തുറക്കുന്നത്

ഭക്ഷണം പാകമായോ എന്ന് നോക്കുന്നതിന് വേണ്ടി ഇടയ്ക്കിടെ ഓവന്റെ ഡോർ തുറന്ന് നോക്കുന്ന ശീലം ഒഴിവാക്കണം. ഇത് ശരിയായ രീതിയിൽ ചൂട് ലഭിക്കുന്നതിന് തടസമാകുന്നു.

5. ഉപയോഗിക്കാൻ പാടില്ലാത്ത പാത്രങ്ങൾ

ഓവനിൽ ഉപയോഗിക്കാൻ പാടില്ലാത്ത പാത്രങ്ങൾ വയ്ക്കുന്നത് ഉപകരണത്തിന് കേടുപാടുകൾ ഉണ്ടാകാനും ഭക്ഷണം ശരിയായ രീതിയിൽ പാകമായി കിട്ടുന്നതിന് തടസമാവുകയും ചെയ്യുന്നു.